ETV Bharat / sitara

പൃഥ്വിരാജിന് ദുബായ്‌ ഡ്രൈവിങ്‌ ലൈസന്‍സ്

author img

By

Published : Feb 21, 2022, 6:06 PM IST

Prithviraj get UAE driving licence : ദുബായ്‌ ഡ്രൈവിങ്‌ സെന്‍ററിലൂടെ രാജ്യത്ത്‌ വാഹനം ഓടിക്കാനുള്ള ലൈസന്‍സ്‌ നേടി പൃഥ്വിരാജ്‌

Prithviraj get UAE driving licence  ദുബായ്‌ ഡ്രൈവിങ്‌ ലൈസന്‍സുമായി പൃഥ്വിരാജ്‌  പൃഥ്വിരാജിന് ദുബായ്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌  Prithviraj get UAE golden visa  Prithviraj latest movies
ദുബായ്‌ ഡ്രൈവിങ്‌ ലൈസന്‍സുമായി പൃഥ്വിരാജ്‌

Prithviraj get UAE driving licence : ദുബായ്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ സ്വന്തമാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ദുബായ്‌ ഡ്രൈവിങ്‌ സെന്‍ററിലൂടെയാണ് രാജ്യത്ത്‌ വാഹനം ഓടിക്കാനുള്ള ലൈസന്‍സ്‌ താരം സ്വന്തമാക്കിയത്‌. ദുബായ്‌ ലൈസന്‍സ്‌ ലഭിച്ച പൃഥ്വിയെ അഭിനന്ദിച്ചുകൊണ്ട്‌ ദുബായ്‌ ഡ്രൈവിങ്‌ സെന്‍റര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്‌.

Prithviraj get UAE golden visa: നേരത്തെ പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു. യുഎഇ ഗോള്‍ഗന്‍ വിസയുള്ളവര്‍ക്ക്‌ ഡ്രൈവിങ്‌ ലൈസന്‍സിന് പരിശീലന ക്ലാസ്‌ വേണ്ടെന്നും ടെസ്‌റ്റുകള്‍ പാസായാല്‍ മതിയെന്നും ദുബായ്‌ റോഡ്‌ ഗതാഗത അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

സ്വദേശത്തെ അംഗീകൃത ഡ്രൈവിങ്‌ ലൈസന്‍സ്‌ കൈവശമുണ്ടെങ്കില്‍ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്ക്‌ അത്‌ ഹാജരാക്കിയാല്‍ പരിശീലന ക്ലാസില്ലാതെ റോഡ്‌ ടെസ്‌റ്റിലും നോളജ്‌ ടെസ്‌റ്റിലും പങ്കെടുക്കാന്‍ സാധിക്കും. ഈ ഇളവിലൂടെയാണ് റോഡ്‌ ടെസ്‌റ്റും നോളജ്‌ ടെസ്‌റ്റും പൃഥ്വിരാജ്‌ പാസായത്‌.

Prithviraj latest movies: നടന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഷാജി കൈലാസ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന 'കടുവ'. എട്ട്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. 'ബ്രോ ഡാഡി'യാണ് പൃഥ്വിയുടെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം. 'ലൂസിഫറി'ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒന്നിച്ചെത്തിയ ചിത്രമാണ്‌ 'ബ്രോ ഡാഡി'.

Also Read: 'വലിമൈ'ക്കായി ഇനി ദിവസങ്ങള്‍ മാത്രം.... കേരളത്തില്‍ റിസര്‍വേഷന്‍ തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.