ETV Bharat / sitara

'അടിക്കുറിപ്പിന്‍റെ ആവശ്യമില്ല'; വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കടപ്പുറത്ത്‌ ജൂനിയര്‍ ദാസനും വിജയനും

author img

By

Published : Jan 22, 2022, 5:41 PM IST

നാടോടിക്കാറ്റ്‌ പുറത്തിറങ്ങി 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജൂനിയര്‍ ദാസനും വിജയനും ബസന്ത്‌ നഗര്‍ ബീച്ചില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Pranav Mohanlal Vineeth Sreenivasan shares a photo  നാടോടിക്കാറ്റ്‌ പുറത്തിറങ്ങി 35 വര്‍ഷങ്ങള്‍  ജൂനിയര്‍ ദാസനും വിജയനും ബസന്ത്‌ നഗര്‍ ബിച്ചില്‍  Dasan and Vijayan  ജൂനിയര്‍ ദാസനും വിജയനും
'അടിക്കുറിപ്പിന്‍റെ ആവശ്യമില്ല'; വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കടപ്പുറത്ത്‌ ജൂനിയര്‍ ദാസനും വിജയനും

മോഹന്‍ലാല്‍- ശ്രീനിവാസന്‍ സൂപ്പര്‍ ഹിറ്റുകള്‍ അന്നു ഇന്നും എന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയമാണ്‌. ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈ കൂട്ടുകെട്ടില്‍ പിറന്ന നാടോടിക്കാറ്റും പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്‌ട ചിത്രമാണ്.

Dasan and Vijayan: നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങി 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജൂനിയര്‍ ദാസനും വിജയനും ബസന്ത്‌ നഗര്‍ ബീച്ചില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിനീത്‌ ശ്രീനിവാസനും പ്രണവ്‌ മോഹന്‍ലാലുമാണ് ഈ കടപ്പുറത്ത് എത്തിയിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

ഇതിനൊരു അടിക്കുറിപ്പിന്‍റെ ആവശ്യമില്ലെന്ന തലക്കെട്ടോടു കൂടിയാണ് വിനീത്‌ ശ്രീനിവാസന്‍ ഈ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌. പ്രണവും ഇതേ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്‌. ഹൃദയത്തിന്‍റെ ചിത്രീകരണ സമയത്ത്‌ എടുത്ത ചിത്രമാണിത്‌.

  • " class="align-text-top noRightClick twitterSection" data="">

ഹൃദയത്തിന്‌ ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു -ഇപ്രകാരമാണ് പ്രണവ് കുറിച്ചത്‌.

പോസ്‌റ്റ്‌ പങ്കുവച്ചതിന്‌ പിന്നാലെ നിരവധി രസകരമായ കമന്‍റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്‌. താരങ്ങള്‍ ഉള്‍പ്പെടെ കമന്‍റ്‌ ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടു.

Also Read: 'ഐറ്റം ഡാന്‍സുകള്‍ എനിക്ക്‌ വിമോചനമായിരുന്നു'; മലൈക അറോറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.