ETV Bharat / sitara

മലയാളത്തിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം കൂടി, ലോഗോ പ്രകാശനം ചെയ്‌ത് ഫഹദ് ഫാസില്‍

author img

By

Published : Mar 4, 2021, 8:23 PM IST

new malayalam ott platform matinee logo released by Fahad Fazil  മലയാളത്തിന് പുതിയ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൂടി  മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം  ഒടിടി പ്ലാറ്റ്‌ഫോം വാര്‍ത്തകള്‍  ഫഹദ് ഫാസില്‍ മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം  Fahad Fazil related news  matinee ott platform related news
മലയാളത്തിന് പുതിയ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൂടി, ലോഗോ പ്രകാശനം ചെയ്‌ത് ഫഹദ് ഫാസില്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷായും നിർമാതാവ് ഷിനോയ് മാത്യുവുമാണ് മാറ്റിനിയുടെ സാരഥികൾ. ഫഹദ് തന്‍റെ ഫേസ്ബുക്കില്‍ പ്രകാശനത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിനിമ സ്വപ്നമായിട്ടുള്ളവര്‍ക്ക് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴികള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം

മലയാള സിനിമാലോകത്തേക്ക് പ്രായഭേദമന്യേ കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രതിഭകൾക്ക് പ്രതീക്ഷയും സഹായവുമായേക്കാവുന്ന ഒരു പുത്തൻ ഒടിടി പ്ലാറ്റ്‌ഫോം വരുന്നു. മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിന്‍റെ ലോഗോ പ്രകാശനം നടന്‍ ഫഹദ് ഫാസില്‍ നിര്‍വഹിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷായും നിർമാതാവ് ഷിനോയ് മാത്യുവുമാണ് മാറ്റിനിയുടെ സാരഥികൾ. ഫഹദ് തന്‍റെ ഫേസ്ബുക്കില്‍ പ്രകാശനത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിനിമ സ്വപ്നമായിട്ടുള്ളവര്‍ക്ക് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴികള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്‌നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എക്‌സ്‌ക്ലൂസിവ് ആയ വെബ്‌സീരിസുകള്‍, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തനം.

  • " class="align-text-top noRightClick twitterSection" data="">

കൂടാതെ അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്‌ഫോമിലൂടെ സൗകര്യപൂര്‍വം നടത്താനും അവസരമൊരുക്കുന്നുണ്ട്. സിംഗിള്‍ രജിസ്‌ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിര്‍മാണ പ്രോജക്റ്റുകള്‍ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്‍റ് പൂള്‍ ആയിട്ടായിരിക്കും മാറ്റിനി പ്രവര്‍ത്തിക്കുക. മാറ്റിനി ഒടിടി പ്ലാറ്റ് ഫോം ഉടന്‍ തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ലഭ്യമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.