ETV Bharat / sitara

പ്രകൃതിയെ കുറിച്ച്‌ പറയാന്‍ 'ആവാസ വ്യൂഹം'; മത്സര വിഭാഗത്തില്‍ മലയാള സിനിമ

Aavasa Vyooham in IFFK international competition: പ്രകൃതിയും മനുഷ്യനും മതവും ശാസ്‌ത്രവുമെല്ലാം ഉള്‍പ്പടുന്ന ഒരു ആവാസ വ്യവസ്ഥയുടെ കഥയാണ് 'ആവാസ വ്യൂഹം'. 'ആവാസ വ്യൂഹ'ത്തിന്‌ ഒരു ഡോക്യുമെന്‍ററി സ്വഭാവമാണ്‌.

Aavasa Vyooham in IFFK international competition  Malayalam movie Aavasa Vyooham  പ്രകൃതിയെ കുറിച്ച്‌ പറയാന്‍ 'ആവാസ വ്യൂഹം'  മത്സര വിഭാഗത്തില്‍ മലയാള സിനിമ  IFFK 2022
പ്രകൃതിയെ കുറിച്ച്‌ പറയാന്‍ 'ആവാസ വ്യൂഹം'; മത്സര വിഭാഗത്തില്‍ മലയാള സിനിമ
author img

By

Published : Mar 15, 2022, 5:38 PM IST

Aavasa Vyooham in IFFK international competition: 26ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മാറ്റുരക്കാന്‍ മലയാള സിനിമയും. കൃഷന്ത്‌ ആര്‍.കെ സംവിധാനം ചെയ്‌ത 'ആവാസ വ്യൂഹ'മാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഇടംപിടിച്ച മലയാള സിനിമ. പ്രകൃതിയും മനുഷ്യനും മതവും ശാസ്‌ത്രവുമെല്ലാം ഉള്‍പ്പടുന്ന ഒരു ആവാസ വ്യവസ്ഥയുടെ കഥയാണ് 'ആവാസ വ്യൂഹം'.

'ആവാസ വ്യൂഹ'ത്തിന്‌ ഒരു ഡോക്യുമെന്‍ററി സ്വഭാവമാണ്‌. പ്രകൃതിയില്‍ കാണുന്ന ചില കാര്യങ്ങളുടെ ഒരു നിരീക്ഷണം കൂടിയാണ് ചിത്രം. എക്കോളജിക്കല്‍ എലമെന്‍റുകള്‍ അടങ്ങിയിട്ടുള്ള 'ആവാസ വ്യൂഹ'ത്തില്‍ ഒരു ഫുഡ്‌ ചെയിന്‍ പോലൊരു സംഭവത്തെ കുറിച്ചും പറയുന്നു. ഡെവലപ്‌മെന്‍റല്‍ ടെററിസത്തെ കുറിച്ചും 'ആവാസ വ്യൂഹം' ചര്‍ച്ച ചെയ്യുന്നു.

പ്രകൃതിയെ കുറിച്ച്‌ പറയുന്ന സിനിമ ആയതു കൊണ്ടാണ്‌ ചിത്രത്തിന് 'ആവാസ വ്യൂഹം' എന്ന്‌ പേരിട്ടത്‌. ആദ്യം 'ജൈവവൈവിധ്യ ആവാസ വ്യൂഹം' എന്നായിരുന്നു പേരിടാന്‍ ഉദ്ദേശിച്ചിരുന്നത്‌. പിന്നീട്‌ 'ആവാസ വ്യവസ്ഥ' എന്നും പേരിടാന്‍ തീരുമാനിച്ചു. നാല്‌ വര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. കൊവിഡ്‌ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടുപോയിരുന്നു. ഒടിടി റിലീസ്‌ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെയാണ് 'ആവാസ വ്യൂഹം' ഐഎഫ്‌എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.

2012ല്‍ സംവിധായകന്‍ കൃഷന്ത്‌ ആര്‍.കെ തന്നെ എഴുതിയ ചെറുകഥയില്‍ നിന്നാണ് 'ആവാസ വ്യൂഹം' സിനിമ ഒരുക്കുന്നത്‌. രാഹുല്‍ രാജഗോപാലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഗീതി സംഗീത, ഷിന്‍സ്‌ ഷാന്‍, നിലീന്‍ സാന്ദ്ര, നിഖില്‍ പി.എസ്‌, ശ്രീനാഥ്‌ ബാബു, ശ്രീജിത്ത്‌, അജയ്‌ഘോഷ്‌ തുടങ്ങി 42 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. യൂട്യൂബ്‌ കണ്ടന്‍റുകളിലൂടെ ശ്രദ്ധേയവരാണ് സിനിമയില്‍ വേഷമിടുന്ന മിക്ക താരങ്ങളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.