ETV Bharat / sitara

പാപ്പനിൽ അച്ഛനും മകനുമൊപ്പം; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കനിഹ

author img

By

Published : Mar 7, 2021, 5:49 PM IST

സുരേഷ് ഗോപിക്കും മകൻ ഗോകുൽ സുരേഷിനുമൊപ്പം പാപ്പൻ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് കനിഹ പങ്കുവെച്ചത്

പാപ്പനിൽ അച്ഛനും മകനുമൊപ്പം പുതിയ വാർത്ത  കനിഹ പാപ്പൻ സിനിമ വാർത്ത  ജോഷി സുരേഷ് ഗോപി വാർത്ത  ജോഷിയും സുരേഷ് ഗോപിയും സിനിമ വാർത്ത  ഡേവിഡ് കാച്ചപ്പിള്ളി പാപ്പൻ സിനിമ വാർത്ത  kaniha shares location pic pappan news  pappan suresh gopi latest news  pappan kaniha news  joshy suresh gopi news
പാപ്പനിൽ അച്ഛനും മകനുമൊപ്പം

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ എന്ന ചിത്രത്തിനായി വലിയ ആകാംക്ഷയിലാണ് സിനിമാപ്രേക്ഷകർ. നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന മലയാളചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

കനിഹയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, സുരേഷ് ഗോപിക്കും മകൻ ഗോകുൽ സുരേഷിനും സിനിമയുടെ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിക്കും ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കനിഹ. "അച്ഛനും മകനും; സുരേഷ് ഗോപിയും ഗോകുൽ സുരേഷും, ഒപ്പം നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി. നിങ്ങളോടൊപ്പം എപ്പോഴും പ്രവർത്തിക്കുന്നതിലും സംസാരിക്കുന്നതിലും സന്തോഷം," എന്നാണ് കനിഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

രുദ്ര സിംഹാസനം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും സുരേഷ് ഗോപിയും കനിഹയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പാപ്പൻ എന്ന ചിത്രത്തിൽ ഗോകുൽ സുരേഷും മുഖ്യവേഷം ചെയ്യുന്നുണ്ട്. കെയർ ഓഫ് സൈറാ ബാനുവിന്‍റെ തിരക്കഥാകൃത്ത് രചന നിർവഹിക്കുന്ന ചിത്രത്തിൽ നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.