ETV Bharat / sitara

തലശ്ശേരി ഐഎഫ്എഫ്കെ; മികച്ച പ്രതികരണത്തോടെ മൂന്നാം ദിവസം 'ഹാസ്യം'

author img

By

Published : Feb 25, 2021, 5:08 PM IST

Updated : Feb 25, 2021, 6:01 PM IST

തലശ്ശേരി ഐഎഫ്എഫ്കെ പുതിയ വാർത്ത  ഐഎഫ്എഫ്കെ തലശ്ശേരി പുതിയ വാർത്ത  തലശ്ശേരി കേരള ചലച്ചിത്ര മേള വാർത്ത  രാജ്യാന്തര ചലച്ചിത്ര മേള കേരളം 2021 വാർത്ത  ഐഎഫ്എഫ്കെ കണ്ണൂർ വാർത്ത  ജയരാജ് ഐഎഫ്എഫ്കെ പുതിയ വാർത്ത  ഐഎഫ്എഫ്കെ ഹാസ്യം ഹരിശ്രീ അശോകൻ വാർത്ത  jayaraj's hasyam received good response news latest  thalassery international film festival kerala news latest  iffk hasyam harisree ashokan news latest  iffk kannur jayaraj news latest
മികച്ച പ്രതികരണത്തോടെ മൂന്നാം ദിവസം ഹാസ്യം

മൂന്നാം ദിവസത്തിലെ മത്സരചിത്രങ്ങൾ ഹരിശ്രീ അശോകൻ അഭിനയിച്ച ഹാസ്യം, മറാഠി ചിത്രം സ്ഥൽപുരാൺ, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്‌ത ലോൺലി റോക്ക് എന്നിവയാണ്.

കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ നാല് മത്സര ചിത്രങ്ങൾ ഉൾപ്പടെ 24 ചലച്ചിത്രങ്ങൾ പ്രദർശനത്തിന്. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം, മറാഠി ചിത്രം സ്ഥൽപുരാൺ, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്‌ത ലോൺലി റോക്ക് എന്നിവയാണ് മൂന്നാം ദിനത്തിലെ മത്സര ചിത്രങ്ങൾ.

ലോക സിനിമാ വിഭാഗത്തിൽ ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് എ സ്പൈ, സമ്മർ ഓഫ് 85, യെല്ലോ ക്യാറ്റ്, 200 മീറ്റേഴ്‌സ്, നീഡിൽ പാർക്ക് ബേബി തുടങ്ങിയ ഒൻപത് ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് ചിത്രമായ കുതിരൈവാൽ, ഗോഡ് ഓൺ ദി ബാൽക്കണി, ദി ഷെപ്പേർഡെസ് ആൻഡ് ദി സേവൻ സോങ്‌ എന്നിവയും പ്രദർശിപ്പിക്കും.

തലശ്ശേരി ഐഎഫ്എഫ്കെയിൽ സംവിധായകൻ ജയരാജ്

മലയാള സിനിമ വിഭാഗത്തിൽ അറ്റെൻഷൻ പ്ളീസ്, വാങ്ക് എന്നീ ചിത്രങ്ങളും സംവിധായകൻ ഷാനവാസ് നരണിപ്പുഴയക്ക് ആദരം അർപ്പിച്ചുകൊണ്ട് കരിയും പ്രദർശിപ്പിക്കും. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

Last Updated :Feb 25, 2021, 6:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.