ETV Bharat / sitara

മാലാഖ വീട്ടിലെത്തി: വിരുഷ്‌കയുടെ കുഞ്ഞിന്‍റെ ചിത്രം പങ്കുവെച്ച് വികാസ് കോലി

author img

By

Published : Jan 12, 2021, 1:18 PM IST

കോലിയുടെയും അനുഷ്‌കയുടെയും മാലാഖകുട്ടിയുടെ ആദ്യചിത്രം വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു

anushka  വിരുഷ്‌കയുടെ കുഞ്ഞിന്‍റെ വീഡിയോ വാർത്ത  വികാസ് കോലി അനുഷ്‌ക വാർത്ത  വിരുഷ്‌കയുടെ കുഞ്ഞിന്‍റെ ചിത്രം വാർത്ത  അനുഷ്ക ശര്‍മ്മയും വിരാട് കോലിയും പുതിയ വാർത്ത  വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലി വാർത്ത  first glimpse virat kohli anushka sharma baby girl out news  virushka baby girl news  vikas kohli instagram post news  കോലിയുടെയും അനുഷ്‌കയുടെയും മാലാഖകുട്ടി വാർത്ത
വിരുഷ്‌കയുടെ കുഞ്ഞിന്‍റെ ചിത്രം പങ്കുവെച്ച് വികാസ് കോലി

ക്രിക്കറ്റ് ലോകത്തെയും സിനിമാ ലോകത്തെയും പ്രിയദമ്പതികളാണ് അനുഷ്ക ശര്‍മ്മയും വിരാട് കോലിയും. കഴിഞ്ഞ ദിവസം തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷം വിരാട് കോലി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങൾ മുഴുവൻ ആശംസകളുമായി വിരുഷ്‌ക ദമ്പതികളുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്‌തു.

ഇപ്പോഴിതാ, കോലിയുടെയും അനുഷ്‌കയുടെയും മാലാഖകുട്ടിയുടെ ആദ്യചിത്രം പങ്കുവച്ചിരിക്കുകയാണ് വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലി. "സന്തോഷം അധികമാകുന്നു, മാലാഖ വീട്ടിലെത്തി," എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമില്‍ വികാസ് കോലി ചിത്രം പങ്കുവച്ചത്.

ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നെന്നും എല്ലാവരുടെയും സ്നേഹത്തിനും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നുമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റൻ ട്വീറ്റിൽ പറഞ്ഞത്. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.