ETV Bharat / sitara

ഷഹലയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാതാരങ്ങള്‍

author img

By

Published : Nov 22, 2019, 3:24 PM IST

Updated : Nov 22, 2019, 5:13 PM IST

നാദിര്‍ഷ, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ അടക്കമുള്ള താരങ്ങളാണ് കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്

ഷഹല ഫാത്തിമയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാതാരങ്ങള്‍

അധ്യാപകരുടെ അനാസ്ഥമൂലം വിദഗ്ധ ചികിത്സ ലഭിക്കാതെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിനിമാതാരങ്ങള്‍ രംഗത്തെത്തി. സ്വന്തം കുഞ്ഞിന്‍റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ ഇവർ സഹിക്കുമോ? ആ കുഞ്ഞിന് ലഭിക്കാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നതെന്ന് സംവിധായകന്‍ നാദിർഷ ചോദിക്കുന്നു. ആ കുഞ്ഞിനെ ബാപ്പ വരുന്നത് വരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ അതിനൊക്കെ കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂവെന്നും രോഷത്തോടെ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണിൽ ചോരയില്ലാത്ത ക്രൂരത കൂടിയാണെന്നാണ് സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചത്. നാദിര്‍ഷക്കും, ഉണ്ണിമുകുന്ദനും പുറമെ ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ എന്നിവരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">
  • " class="align-text-top noRightClick twitterSection" data="">
  • " class="align-text-top noRightClick twitterSection" data="">
  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസമാണ് വയനാട് ബത്തേരിയില്‍ ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി ഷഹല ഷെറിൻ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Intro:Body:Conclusion:
Last Updated : Nov 22, 2019, 5:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.