ETV Bharat / sitara

'പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്‍റി' : നിയുക്ത ആരോഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ജൂഡ് ആന്‍റണി

author img

By

Published : May 19, 2021, 6:29 PM IST

ഓം ശാന്തി ഓശാന ചിത്രത്തിൽ വിനയ പ്രസാദ് അവതരിപ്പിച്ച വൈൻ ആന്‍റിയുടെ വേഷം ചെയ്യാൻ വീണ ജോർജിനെയായിരുന്നു തീരുമാനിച്ചതെന്നും എന്നാൽ അന്ന് അവർ അത് സ്നേഹപൂർവം നിരസിച്ചുവെന്നും സംവിധായകൻ ജൂഡ് ആന്‍റണി.

വൈൻ ആന്‍റി പൂജ വാർത്ത  നിയുക്ത ആരോഗ്യമന്ത്രി വൈൻ ആന്‍റി ജൂഡ് ആന്‍റണി  ജൂഡ് ആന്‍റണി ആറന്മുള എംഎൽഎ വീണ ജോർജ്ജ് വാർത്ത  കേരളം ആരോഗ്യമന്ത്രി വീണ ജോർജ്ജ് പുതിയ വാർത്ത മലയാളം  വീണ ജോർജ്ജ് ജൂഡ് ആന്‍റണി സംവിധായകൻ  ജൂഡ് ആന്‍റണി ഓം ശാന്തി ഓശാന വീണ ജോർജ്ജ് വാർത്ത  om shanti oshana film maker jude antony news malayalam  wine aunty veena george jude antony news  aju varghese jude antony veena george news  veena george new kerala health minister jude antony news  om shanti oshana film jude antony veena george news
ജൂഡ് ആന്‍റണി

20 പുതിയ മുഖങ്ങളുമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കുകയാണ്. കെ.കെ ശൈലജ പുതിയ മന്ത്രിസഭയിൽ ഇല്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ, കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്‍റെ പോരാട്ടത്തിൽ പുതിയ സാരഥിയാകുന്നത് ആറന്മുള എംഎൽഎ വീണ ജോർജാണ്.

More Read: ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്; മന്ത്രിമാര്‍ ഇവരൊക്കെ

ആരോഗ്യമന്ത്രിയായി അധികാരത്തിലേറുന്ന വീണ ജോർജ്ജിന് ആശംസകൾ അറിയിക്കുന്നതിനൊപ്പം മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കുകയാണ് സംവിധായകൻ ജൂഡ് ആന്‍റണി. 2014ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിൽ പൂജയുടെ വൈൻ ആന്‍റിയായി ആലോചിച്ചിരുന്നത് വീണ ജോർജിനെയായിരുന്നു. എന്നാൽ, അന്ന് കഥ കേട്ട ശേഷം അവർ സ്നേഹപൂർവം അത് നിരസിച്ചു. അന്ന് പറഞ്ഞിരുന്നെങ്കിൽ ആ വേഷം ചെയ്‌തേനെ എന്ന് ഭാവിയിൽ തോന്നാതിരിക്കാനാണ് താൻ വീണ ജോര്‍ജിനെ സമീപിച്ചത്. മാധ്യമരംഗത്ത് മികവ് പുലർത്തിയ വീണ പുതിയ ചുമതലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കട്ടെയെന്നും ജൂഡ് ആന്‍റണി കൂട്ടിച്ചേർത്തു.

  • " class="align-text-top noRightClick twitterSection" data="">

"ഓം ശാന്തി ഓശാനയിലെ വൈൻ ആന്‍റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്ത് വിളിച്ച് കാര്യം പറഞ്ഞു. നേരെ ഇന്ത്യാവിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ, എന്‍റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവം അവരത് നിരസിച്ചു. അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലോ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന്. ഇന്ന് കേരളത്തിന്‍റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്‍റി. അഭിനന്ദനങ്ങൾ മാം. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനാകട്ടെ," എന്നാണ് ജൂഡ് ആന്‍റണി ഫേസ്‌ബുക്കിൽ കുറിച്ചത്. നസ്രിയ നസീം നായികയായ ഓം ശാന്തി ഓശാനയിൽ വൈൻ ആന്‍റിയായി വേഷമിട്ടത് വിനയ പ്രസാദായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ജൂഡ് ആന്‍റണിക്ക് പുറമെ, നടൻ അജു വർഗീസും ഷൈലജ ടീച്ചറിന്‍റെ പിൻഗാമിക്ക് ആശംസകൾ അറിയിച്ചു.

"ടീച്ചറുടെ പിൻഗാമി.. കേരളത്തിന്‍റെ അടുത്ത ആരോഗ്യമന്ത്രി... ആറന്മുളയുടെ സ്വന്തം വീണ ജോർജ്‌. എംഎസ്‌സി ഫിസിക്സ്, ബി.എഡ് എന്നിവയിൽ റാങ്കോടെ വിജയം. ഇന്ത്യാവിഷൻ, മനോരമ, കൈരളി, റിപ്പോർട്ടർ, ടിവി ന്യൂ ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവർത്തക. കേരളസാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകൾ," എന്നാണ് അജു വർഗീസ് കുറിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.