ETV Bharat / sitara

അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നു; 'മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക് എത്തി

author img

By

Published : Dec 14, 2020, 1:41 PM IST

Entertainment  മലയൻകുഞ്ഞ് ഫസ്റ്റ് ലുക്ക് വാർത്ത  അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നു വാർത്ത  ഫാസിൽ മകൻ ഫഹദ് ഫാസിൽ വാർത്ത  മലയന്‍കുഞ്ഞ് സിനിമ വാർത്ത  ഫാസിൽ നിർമിക്കുന്നു വാർത്ത  fahad fazil in lead malayankunju news  malayankunju fazil film news  fahada fazil and father news  saji mon fahad news  mahesh narayanan fahad movie news
മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക് എത്തി

ഫഹദ് ഫാസിലിനെ നായകാനാക്കി ഫാസിൽ നിർമിക്കുന്ന മലയൻകുഞ്ഞിന്‍റെ സംവിധായകൻ സജിമോനാണ്.

2002ൽ ഫാസിൽ തന്‍റെ മകൻ ഫഹദ് ഫാസിലിനെ 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെ മലയാളത്തിന് പരിചയപ്പെടുത്തി. ചിത്രം വലിയ വിജയത്തോടെ സ്വീകരിക്കപ്പെട്ടില്ലെങ്കിലും നീണ്ട കാലത്തിന് ശേഷം ഫഹദ് മലയാള സിനിമയിൽ തിരിച്ചെത്തി. പിന്നീട്, പ്രേക്ഷകനെ അമ്പരിപ്പിക്കുന്ന അഭിനയപ്രകടനത്തിലൂടെ ഫഹദ് ഫാസിൽ യുവതാരങ്ങളിൽ പ്രമുഖനായി മാറുകയായിരുന്നു. അലോഷിയായും മഹേഷ് ഭാവനയായും സൈക്കോ ഷമ്മിയായും കള്ളൻ പ്രസാദായും പാസ്റ്റർ ജോഷ്വാ കാൾട്ടനായുമൊക്കെ മലയാളി പ്രേക്ഷകൻ പരിചയപ്പെട്ട ഫഹദ് ഫാസിലിനെ നായകാനാക്കി പുതിയ ചിത്രം ഒരുക്കുകയാണ് അച്ഛനും സംവിധായകനുമായ ഫാസിൽ.

'മലയന്‍കുഞ്ഞ്' എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം ഫാസിൽ നിർമിക്കുമ്പോൾ സംവിധാനം ചെയ്യുന്നത് സജിമോനാണ്. മാലിക്, സീ യു സൂൺ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ. ചിത്രത്തിന്‍റെ എഡിറ്ററും മഹേഷ് തന്നെയാണ്.

കുമ്പളങ്ങി നൈറ്റ്സ്, കിസ്‌മത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന്‍ ശ്യാമാണ് സംഗീത സംവിധായകൻ. നിർമാതാവിന് പുറമെ മലയൻകുഞ്ഞിൽ ഫാസിൽ ഒരു ചെറിയ വേഷവും ചെയ്യുമെന്നാണ് സൂചന. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിൽ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.