ETV Bharat / sitara

ഫഹദ് ഫാസില്‍ ചിത്രം ജോജി ഒടിടി റിലീസിനെന്ന് റിപ്പോര്‍ട്ടുകള്‍

author img

By

Published : Mar 10, 2021, 12:03 PM IST

Fahad Fazil movie Joji OTT to be released  ഫഹദ് ഫാസില്‍ ചിത്രം ജോജി ഒടിടി റിലീസിന്?  ജോജി ഒടിടി റിലീസ്  ഫഹദ് ഫാസില്‍ സിനിമ ഒടിടി റിലീസ്  ഫഹദ് ഫാസില്‍ വാര്‍ത്തകള്‍  Joji OTT release
ഫഹദ് ഫാസില്‍ ചിത്രം ജോജി ഒടിടി റിലീസിന്?

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് ജോജി

ഒടിടി റിലീസ് നടത്തി വലിയ ലാഭം നേടിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു സീ യു സൂണ്‍. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമ ഒടിടി റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് ജോജി. വില്യം ഷേക്‌സ്‌പിയറിന്‍റെ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്പകരന്‍ ജോജിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ബാബുരാജ്, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും സിനിമയില്‍ അണിനിരന്നിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങും നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയുടെ ചിത്രീകരണം കോട്ടയത്തും എരുമേലിയിലുമാണ് പ്രധാനമായും നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.