ETV Bharat / sitara

Hey Sinamika first look : കളര്‍ഫുളായി 'ഹേയ്‌ സിനാമിക'; 5 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ദമ്പതികള്‍

author img

By

Published : Dec 21, 2021, 4:28 PM IST

Hey Sinamika first look poster  കളര്‍ഫുളായി 'ഹേയ്‌ സിനാമിക  'ഹേയ്‌ സിനാമിക'യിലെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്  ഫെബ്രുവരി 25ന് 'ഹേയ്‌ സിനാമിക' റിലീസാകും  DQ33 first look  Rana Daggubati shares Hey Sinamika first look  Dulquer Salmaan 33rd movie  Hey Sinamika from OK Kanmani song  Dulquer Salmaan new Bollywood movie Chup  Latest Dulquer Salmaan movie
Hey Sinamika first look poster : കളര്‍ഫുളായി 'ഹേയ്‌ സിനാമിക'; 5 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങി ദമ്പതികള്‍

Hey Sinamika first look poster : 'ഹേയ്‌ സിനാമിക'യുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്

Hey Sinamika first look poster : ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹേയ്‌ സിനാമിക'യ്‌ക്കായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് 'ഹേയ്‌ സിനാമിക' യിലെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Dulquer Salmaan shares DQ33 first look : 'കാത്തിരിപ്പിന് വിരാമം. സൂപ്പര്‍ കളര്‍ഫുള്‍ ഫസ്‌റ്റ്‌ ലുക്ക് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു... യാഴന്‍ എന്ന കഥാപാത്രത്തെയാണ് 'ഹേയ്‌ സിനാമിക'യില്‍ അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 25ന് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.'- ഫസ്‌റ്റ്‌ ലുക്ക് പങ്കുവച്ച്‌ കൊണ്ട് ദുല്‍ഖര്‍ കുറിച്ചു. DQ33 FirstLook, DQ33 എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് ദുല്‍ഖര്‍ ഫസ്‌റ്റ്‌ലുക്ക് പങ്കുവച്ചിരിക്കുന്നത്.

Rana Daggubati shares Hey Sinamika first look : തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിയും 'ഹേയ്‌ സിനാമിക'യുടെ ഫസ്‌റ്റ്‌ ലുക്ക് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'ദുല്‍ഖര്‍ സല്‍മാന്‍ യാഴന്‍ ആയി എത്തുന്ന 'ഹേയ്‌ സിനാമിക'യിലെ ഫസ്‌റ്റ്‌ലുക്ക് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. 2022 ഫെബ്രുവരി 25ന് ചിത്രം ബിഗ്‌ സ്‌ക്രീനിലെത്തും. ടീമിന് ആശംസകള്‍.' -റാണ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Dulquer Salmaan 33rd movie : ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രം കൂടിയാണിത്. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'. കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song : മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌ ആണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. ഗോവിന്ദ്‌ വസന്ത സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന്‍റെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Dulquer Salmaan new Bollywood movie Chup : ആര്‍.ബല്‍കി സംവിധാനം ചെയ്യുന്ന 'ചുപ്' എന്ന ബോളിവുഡ്‌ ചിത്രത്തില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ ദുല്‍ഖര്‍.

Also Read : Tamannah birthday facts : പിറന്നാള്‍ ദിനത്തില്‍ തമന്നയെ കുറിച്ച് ആര്‍ക്കും അറിയാത്ത ചില വസ്‌തുതകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.