ETV Bharat / sitara

Bro Daddy first Video Song | 'ബ്രോ ഡാഡി'യിലെ ആദ്യ ഗാനം നാളെ

author img

By

Published : Jan 12, 2022, 1:29 PM IST

Bro Daddy first video song  ബ്രോ ഡാഡി ആദ്യ ഗാനം  Bro Daddy trailer  Bro Daddy cast and crew  Bro Daddy release
Bro Daddy first video song: 'ബ്രോ ഡാഡി' ആദ്യ ഗാനം നാളെ...

Bro Daddy first video song: 'ബ്രോ ഡാഡി'യിലെ ആദ്യ വീഡിയോ ഗാനം നാളെ വൈകിട്ട് 6 ന് എത്തും

Bro Daddy first video song: 'ലൂസിഫറി'ന് ശേഷം മോഹന്‍ലാല്‍ - പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ബ്രോ ഡാഡി'ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്‌, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നാളെ വൈകിട്ട് ആറിന് പുറത്തിറങ്ങും.

മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്‌മി ശ്രീകുമാറിന്‍റെ വരികള്‍ക്ക്‌ ദീപക്‌ ദേവിന്‍റെ സംഗീതത്തില്‍ എംജി ശ്രീകുമാറും വിനീത്‌ ശ്രീനിവാസനും ചേര്‍ന്നാണ് ആലാപനം.

Bro Daddy trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. പൂര്‍ണമായും കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ പ്രധാന ആകര്‍ഷണം.

  • " class="align-text-top noRightClick twitterSection" data="">

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മകനായി പൃഥ്വിരാജും വേഷമിടുന്നു. ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയുമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്‌.

Bro Daddy cast and crew: കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, ജഗദീഷ്‌, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, മല്ലിക സുകുമാരന്‍, കാവ്യ എം.ഷെട്ടി തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരക്കുന്നു. ബിബിന്‍ മാളിയേക്കലിന്‍റെ തിരക്കഥയില്‍ പൃഥ്വിരാ‌ജിന്‍റെ സംവിധാനത്തില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ദീപക്‌ ദേവ് ആണ് സംഗീത സംവിധാനം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കും. എം ആര്‍ രാജകൃഷ്‌ണനാണ് ഓഡിയോഗ്രാഫി. അഖിലേഷ്‌ മോഹന്‍ എഡിറ്റിങും നിര്‍വഹിക്കും.

Bro Daddy release: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ജനുവരി 26നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് : ശുപാർശകൾ പരിശോധിക്കാൻ മൂന്നംഗ സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.