ETV Bharat / sitara

സോള്‍ട്ട് ആന്‍റ് പെപ്പര്‍ സീക്വലില്‍ പുതിയ സിനിമ വരുന്നു, ട്രെയിലര്‍ പുറത്തിറങ്ങി

author img

By

Published : Dec 17, 2020, 5:02 PM IST

ബാബുരാജാണ് സംവിധാനം. ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. എന്നാല്‍ ബ്ലാക്ക് കോഫിയില്‍ ആസിഫ് അലിയും മൈഥിലിയും ഇല്ല

സോള്‍ട്ട് ആന്‍റ് പെപ്പര്‍ സീക്വലില്‍ പുതിയ സിനിമ  സോള്‍ട്ട് ആന്‍റ് പെപ്പര്‍  സോള്‍ട്ട് ആന്‍റ് പെപ്പര്‍ ബ്ലാക്ക് കോഫി  ബാബുരാജ് ബ്ലാക്ക് കോഫി സിനിമ  Black Coffee Trailer Baburaj Lal Sunny Wayne  Lal Sunny Wayne Swetha Menon Oviya Viswadeepthi Films  Black Coffee Trailer Baburaj
സോള്‍ട്ട് ആന്‍റ് പെപ്പര്‍ സീക്വലില്‍ പുതിയ സിനിമ വരുന്നു, ട്രെയിലര്‍ പുറത്തിറങ്ങി

ആഷിക് അബു സംവിധാനം ചെയ്‌ത് ഹിറ്റായ ചിത്രമായിരുന്നു ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സോള്‍ട്ട് ആന്‍റ് പെപ്പര്‍. ഇപ്പോള്‍ സിനിമയുടെ തുടര്‍ച്ചയെന്നോണം ഒരു സിനിമ റിലീസിനൊരുങ്ങുകയാണ്. ബ്ലാക്ക് കോഫി എന്ന പേരിലാണ് സിനിമ റിലീസിനൊരുങ്ങുന്നത്. ബാബുരാജാണ് സംവിധാനം. ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്.

എന്നാല്‍ ബ്ലാക്ക് കോഫിയില്‍ ആസിഫ് അലിയും മൈഥിലിയും ഇല്ല. പകരം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. സണ്ണി വെയ്ന്‍, ഓവിയ, ലെന, രചന നാരായണന്‍ക്കുട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2011ലാണ് സോള്‍ട്ട് ആന്‍റ് പെപ്പര്‍ റിലീസിനെത്തിയത്. കുക്ക് ബാബുവായി ബ്ലാക്ക് കോഫിയിലും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. ബാബുരാജിന്‍റേത് തന്നെയാണ് തിരക്കഥയും.

  • " class="align-text-top noRightClick twitterSection" data="">

ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക് കോഫി. നേരത്തെ സംവിധാനം ചെയ്‌തത് ബ്ലാക്ക് ഡാലിയയും മനുഷ്യ മൃഗവുമാണ്. വിശ്വദീപ്തി ഫിലിംസിന്‍റെ ബാനറില്‍ സജീഷ് കുമാറാണ് ബ്ലാക്ക് കോഫി നിര്‍മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.