Sughra and her sons in 26th IFFK : 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന അസര്‍ബൈജാന്‍ ചിത്രമാണ് ഇല്‍ഗര്‍ നജാഫ് സംവിധാനം ചെയ്‌ത 'സുഗ്ര ആന്‍ഡ് ഹെര്‍ സണ്‍സ്'.
Sughra and her sons background: നാസികളുമായി പുരുഷന്മാർ യുദ്ധം ചെയ്യുമ്പോൾ, സ്‌ത്രീകള്‍ ഒളിച്ചോടി വിദൂര ഗ്രാമത്തില്‍ ജോലി ചെയ്യുന്നു. പര്‍വതങ്ങളിലാണ് അവര്‍ തമ്പടിക്കുന്നത്. കോല്‍ഖോസിന്‍റെ തലവനായ ബാ റത്ത് കൊല്ലപ്പെടുമ്പോള്‍, ഒളിച്ചോടി പര്‍വതങ്ങളില്‍ തങ്ങുന്ന സംഘത്തെ അന്വേഷിച്ച് എന്‍കെവിഡി എത്തുന്നു. ഇതോടെ സുഗ്രയുടെയും ബഹ്‌തിയാറുടെയും ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. ഇതാണ് ചിത്ര പശ്ചാത്തലം.
Sughra and her sons cast and crew : ഹമ്പത്, അഹമദ്‌സാദെ, പാശ മുമ്മദി, ഇല്‍ഗര്‍ ജഹാംഗീര്‍, ഗുണാഷ്, മെഹ്‌ദിസാദെ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അയ്‌ഹാന്‍ സലര്‍ ആണ് ഛായാഗ്രഹണം. ആര്‍ഇസഡ്‌എ അസ്‌ഗെറോവ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫിറുദിന്‍ അല്ലാവേര്‍ദി ആണ് സംഗീതം.
Also Read: IFFK 2022 | രണ്ട് സഹോദരിമാരെ വേര്‍പിരിച്ച യൂ റിസെമ്പിള്‍ മീ
തരിയേല്‍ ഹസന്‍സാദെ സൗണ്ട് ഡിസൈനും നിര്‍വഹിക്കും. ഒര്‍മാന്‍ അലിയര്‍, ഗ്യുല്ലാമെ ഡെ സീല്ലി, ഇല്‍ഗര്‍ നജാഫ്, അയ്‌ഹാന്‍ സലര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. റൂലോഫ് ജാന്‍ മിന്നിബൂ, ഇല്‍ഗര്‍ നജാഫ്, അസിഫ് റസ്‌റ്റമോവ് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Sughra and her sons in Awards: 2021 ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലും 2021 ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
Achievements of Ilgar Najaf: സംവിധായകന്‍ ഇല്‍ഗര്‍ നജാഫിന്‍റെ 'പോമെഗ്രനേറ്റ് ഓര്‍ച്ചാര്‍ഡ്' 2017ല്‍ യങ് സിനിമ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'ബൂട', മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി 2011ല്‍ ഏഷ്യ പസഫിക് സ്‌ക്രീന്‍ അംഗീകാരത്തിനും അര്‍ഹമായിട്ടുണ്ട്.