ETV Bharat / sitara

അന്ന ബെൻ- സണ്ണി വെയ്‌ൻ 'സാറാസി'ലെ വീഡിയോ ഗാനം പുറത്ത്

author img

By

Published : Jun 23, 2021, 10:54 PM IST

അന്ന ബെൻ, സണ്ണി വെയ്‌ൻ എന്നിവർ മുഖ്യതാരങ്ങളായ സാറാസ് ആമസോൺ പ്രൈമിലൂടെ ജൂലൈ അഞ്ചിന് പുറത്തിറങ്ങും.

അന്ന ബെൻ സണ്ണി വെയ്‌ൻ വാർത്ത  സാറാസ് അന്ന ബെൻ വാർത്ത  ജൂഡ് ആന്‍റണി അന്ന ബെൻ വാർത്ത  അന്ന ബെൻ ബെന്നി പി നായരമ്പലം വാർത്ത  saras video song out news  saras anna ben sunny wayne news  anna ben jude antony news  benny p nayarambalam news
സാറാസ്

അന്ന ബെൻ, സണ്ണി വെയ്‌ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സാറാസ്' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സൂരജ് സന്തോഷ് ആലപിച്ച റൊമാന്‍റിക് ഗാനമാണ് റിലീസ് ചെയ്‌തത്. "മേലെ വിൺപടവുകൾ" എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ രചന മനു മഞ്ജിത്താണ്. ഷാൻ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്.

പ്രശസ്‌ത തിരക്കഥാകൃത്തും അന്ന ബെന്നിന്‍റെ അച്ഛനുമായ ബെന്നി പി. നായരമ്പലവും ചിത്രത്തിന്‍റെ അഭിനയ നിരയിൽ ഭാഗമാകുന്നുണ്ട്. അന്നയുടെ അച്ഛനായാണ് ചിത്രത്തിൽ ബെന്നി പി. നായരമ്പലം വേഷമിടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മല്ലിക സുകുമാരന്‍, കോഴിക്കോട് മുൻ കലക്‌ടർ പ്രശാന്ത് നായര്‍, ധന്യ വര്‍മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

More Read: ജൂഡ് ആന്‍റണിയുടെ 'സാറാസ്', നായിക അന്ന ബെന്‍

റിയാസ് കെ. ബദറാണ് ചിത്രത്തിന്‍റെ എഡിറ്റർ. നിമിഷ് രവി സാറാസിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ് നവംബര്‍ 30ന് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്നാണ് സാറാസ് നിർമിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ജൂലൈ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.