ETV Bharat / sitara

ആരോഗ്യപ്രവര്‍ത്തകരില്ലെങ്കില്‍ 'നാളെ' ഉണ്ടാകില്ലെന്ന് ഓര്‍മിപ്പിച്ച് അഹാന കൃഷ്ണ

author img

By

Published : Jun 4, 2021, 9:15 PM IST

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയണമെന്ന് അഹാന കൃഷ്ണ.

Ahaana Krishna urges followers to stop violence against doctors  ആരോഗ്യപ്രവര്‍ത്തകരില്ലെങ്കില്‍ നമുക്കൊരു 'നാളെ' ഉണ്ടാകില്ല-അഹാന കൃഷ്ണ  ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം  അഹാന കൃഷ്ണ വാര്‍ത്തകള്‍  അഹാന കൃഷ്ണ വീർഡിയോകള്‍  അഹാന കൃഷ്ണ  Ahaana Krishna related news  Ahaana Krishna video about doctors
ആരോഗ്യപ്രവര്‍ത്തകരില്ലെങ്കില്‍ നമുക്കൊരു 'നാളെ' ഉണ്ടാകില്ല-അഹാന കൃഷ്ണ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നടി അഹാന കൃഷ്ണ. കൊവിഡ് മനുഷ്യരാശിയെ കാര്‍ന്നുതിന്നുന്ന വേളയില്‍ ഏവരും പ്രതീക്ഷ അര്‍പ്പിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലാണെന്ന് അഹാന പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് അഹാന നിലപാടറിയിച്ചത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്നും അഹാന പറഞ്ഞു.

അഹാന കൃഷ്ണ പറയുന്നത്

'ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കണ്ടിട്ടുണ്ട്. അവരെയാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി കണ്ടിട്ടുള്ളത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളേക്കായി അവര്‍ പരിശ്രമിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തുനിന്നും വളരെ ദൂരെയായിരിക്കാം. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെയാവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച്‌ മനുഷ്യരാശിക്കെതിരെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് എന്തിന്‍റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാറ്റിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ...' അഹാന പറഞ്ഞു.

Also read: വീണ്ടുമൊരു താര വിവാഹം ; യാമി ഗൗതമിനെ ജീവിത സഖിയാക്കി ആദിത്യ ധര്‍

മുമ്പും സാമൂഹിക വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുന്ന വീഡിയോകളും അഭിപ്രായ പ്രകടനങ്ങളും അഹാന നടത്തിയിരുന്നു. താരത്തിന്‍റെ ആരാധകര്‍ അഹാനയുടെ നിലപാടിനെ അഭിനന്ദിച്ചു. അതേസമയം കൊവിഡിനും ലോക്ക് ഡൗണിനും ശേഷം അടി, നാന്‍സി റാണി തുടങ്ങി നിരവധി സിനിമകളാണ് അഹാനയുടേതായി റിലീസിനെത്താനുള്ളത്.

Also read: പുരസ്‌കാര നിറവില്‍ 'മ്‌ (സൗണ്ട് ഓഫ് പെയിന്‍)'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.