ETV Bharat / sitara

ചെമ്പരത്തി പൂവ് പോലെ സരയൂ

author img

By

Published : Nov 25, 2020, 2:09 PM IST

ചുവന്ന സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് സരയൂ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ച്‌ ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ നായികയാണ് താരം

actress Sarayu latest photoshoot in saree  ചെമ്പരത്തി പൂവ് പോലെ സരയൂ  Sarayu latest photoshoot in saree  actress Sarayu  സരയൂ ഫോട്ടോകള്‍
ചെമ്പരത്തി പൂവ് പോലെ സരയൂ

സിനിമ സീരിയല്‍ മേഖലയില്‍ തന്‍റെതായ സ്ഥാനം സ്വന്തമാക്കിയ യുവനടിയാണ് സരയൂ. അടുത്തിടെയെല്ലാം നിരന്തരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സരയൂ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ചുവന്ന സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് സരയൂ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ച്‌ ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ നായികയാണ് താരം.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം അവതാരികയായും ടെലിവിഷന്‍ പരിപാടികളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. 'ചെമ്മാനം നിലിച്ചിട്ടും നിന്നെയോര്‍ത്ത് നിന്ന് ചുവന്ന ഞാന്‍... ചന്തം ചുവപ്പില്‍ എന്ന് നീ ചൊന്നതില്‍ പിന്നെയിവള്‍ ചെമ്പരത്തി പൂപോല്‍ ചുവപ്പിലൊരുങ്ങി' എന്ന കുറിപ്പോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ദീപക് ദിവാകരനാണ് സരയുവിന്‍റെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ലോഹിതദാസിന്‍റെ ചക്കരമുത്തിലൂടെയാണ് സരയൂ സിനിമയില്‍ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.