ETV Bharat / sitara

ടൈറ്റില്‍ റോളില്‍ അഹാന, 'നാന്‍സി റാണി' ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

author img

By

Published : Oct 14, 2020, 3:24 PM IST

ജോസഫ് മനു ജെയിംസാണ് നാന്‍സി റാണി സംവിധാനം ചെയ്യുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്

actress ahana new movie nancy rani first look released  'നാന്‍സി റാണി' ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി  അഹാന കൃഷ്ണ സിനിമകള്‍  നാന്‍സി റാണി സിനിമ  nancy rani first look released  actress ahana new movie nancy rani
ടൈറ്റില്‍ റോളില്‍ അഹാന, 'നാന്‍സി റാണി' ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

യുവനടി അഹാന കൃഷ്ണ ടൈറ്റില്‍ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം നാന്‍സി റാണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് പുറത്തിറക്കിയത്. 'സിനിമ നടിയാകുക എന്ന സ്വപ്‍നം മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ് നാന്‍സി. നാല്‍പത്തിയെട്ടാമത്തെ ഓഡിഷനില്‍ വെച്ച്‌ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ലൊക്കേഷനില്‍ ഒരു ദുരന്തം ഉണ്ടാകുന്നു. തുടര്‍ന്ന് എങ്ങനെയാണ് നാന്‍സി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് നാന്‍സി റാണി എന്ന സിനിമ പറയുന്നത്' അഹാനയുടെ കരിയറിലെ ആറാമത്തെ ചിത്രമാണ് നാന്‍സി റാണി. അഹാനയുടെ സഹോദരിയായി നടി ലെനയും ചിത്രത്തില്‍ വേഷമിടും. ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസാണ് അഹാനയുടെ അരങ്ങേറ്റ ചിത്രം. അരുണ്‍ ബോസ് സംവിധാനം ചെയ്‌ത് ടൊവിനോ ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ നായിക അഹാനയായിരുന്നു. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിന് വലിയ സ്വീകര്യതയും ലഭിച്ചിരുന്നു.

" class="align-text-top noRightClick twitterSection" data="

Happy Birthday dear Ahaana Krishna! Here's the first look poster of NANCY RANI. ✨ Wishing the best to the entire team! 😊👍🏼 #NancyRani

Posted by Prithviraj Sukumaran on Tuesday, 13 October 2020
">

Happy Birthday dear Ahaana Krishna! Here's the first look poster of NANCY RANI. ✨ Wishing the best to the entire team! 😊👍🏼 #NancyRani

Posted by Prithviraj Sukumaran on Tuesday, 13 October 2020
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.