ETV Bharat / sitara

മേപ്പടിയാന്‍റെ ഷൂട്ടിങ് ആരംഭിച്ചു, ഫോട്ടോകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

author img

By

Published : Oct 26, 2020, 1:01 PM IST

നവാഗനതായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിക്കുന്നത്

actor unni mukundan new movie meppadi yan shooting started  മേപ്പടിയാന്‍റെ ഷൂട്ടിങ് ആരംഭിച്ചു, ഫോട്ടോകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍  മേപ്പടിയാന്‍റെ ഷൂട്ടിങ് ആരംഭിച്ചു  ഉണ്ണി മുകുന്ദന്‍ സിനിമ  ഉണ്ണി മുകുന്ദന്‍ മേപ്പടിയാന്‍  unni mukundan new movie meppadi yan  new movie meppadi yan shooting started
മേപ്പടിയാന്‍റെ ഷൂട്ടിങ് ആരംഭിച്ചു, ഫോട്ടോകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയുടെ സ്വന്തം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമ മേപ്പടിയാന്‍റെ ഷൂട്ടിങ് ആരംഭിച്ചു. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. നവാഗനതായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിക്കുന്നത്.

അഞ്ജു കുര്യനാണ് നായിക. ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍, ദിലീപ് ചിത്രം ജാക്ക് ഡാനിയല്‍ എന്നിവയിലൂടെ ശ്രദ്ധനേടിയ നടിയാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ചിത്രം കൂടിയാണിത്. മാസങ്ങള്‍ക്ക് മുമ്പേ ഷൂട്ടിങ് ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു മേപ്പടിയാന്‍. എന്നാല്‍ കൊവിഡ് വ്യാപകമായതോടെ ചിത്രീകരണം ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാവുകയായിരുന്നു. അജു വര്‍ഗീസ്‌, ഇന്ദ്രന്‍സ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. നീല്‍.ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.

" class="align-text-top noRightClick twitterSection" data="

Meppadiyan Movie Pooja!! Starts rolling! 🎥✨ Happy Vijayadashami! #Meppadiyan

Posted by Unni Mukundan on Sunday, 25 October 2020
">

Meppadiyan Movie Pooja!! Starts rolling! 🎥✨ Happy Vijayadashami! #Meppadiyan

Posted by Unni Mukundan on Sunday, 25 October 2020
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.