ETV Bharat / sitara

പരസ്പരം സ്നേഹിക്കാന്‍ പഠിച്ചാല്‍ കുടുംബം സ്വര്‍ഗമാണ്, കൃഷ്ണ കുമാറിന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്

author img

By

Published : Sep 14, 2020, 6:36 PM IST

താൻ മക്കളെ വളർത്താൻ പഠിച്ചത് മൂത്ത മകളായ അഹാനയെ വളർത്തിയാണെന്നും കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണെന്നുമാണ് നടൻ കൃഷ്ണകുമാർ കുറിപ്പില്‍ പറയുന്നത്

actor Krishnakumar latest facebook post  പരസ്പരം സ്നേഹിക്കാന്‍ പഠിച്ചാല്‍ കുടുംബം സ്വര്‍ഗമാണ്, കൃഷ്ണ കുമാറിന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്  നടന്‍ കൃഷ്ണകുമാര്‍  അഹാന കൃഷ്ണ കുമാര്‍  അഹാന കൃഷ്ണ കുമാര്‍ സിനിമകള്‍  actor krishna kumar films
പരസ്പരം സ്നേഹിക്കാന്‍ പഠിച്ചാല്‍ കുടുംബം സ്വര്‍ഗമാണ്, കൃഷ്ണ കുമാറിന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്

നടന്‍ കൃഷ്ണകുമാറിന്‍റെ കുടുംബവും അംഗങ്ങളും മലയാളിക്ക് സുപരിചിതരാണ്. നാല് പെണ്‍മക്കളും ഭാര്യയും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്‍റെ കുടുംബം. മൂത്തമകള്‍ അഹാനയും ഏറ്റവും ഇളയ മകള്‍ ഹന്‍സികയും മൂന്നാമത്തെ മകള്‍ ഇഷാനിയും സിനിമയില്‍ അച്ഛനൊപ്പം ചുവടുറപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ മൂത്തമകള്‍ അഹാനയെ കുറിച്ചും, സന്തോഷകരമായ കുടുംബം കെട്ടിപടുക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എല്ലാവരെയും ബോധാവാന്മാരാക്കുന്ന മനോഹരമായ ഒരു കുറിപ്പ് നടന്‍ കൃഷ്ണകുമാറിപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. താൻ മക്കളെ വളർത്താൻ പഠിച്ചത് മൂത്ത മകളായ അഹാനയെ വളർത്തിയാണെന്നും കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണെന്നുമാണ് നടൻ കൃഷ്ണകുമാർ കുറിപ്പില്‍ പറയുന്നത്.

'ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്ക് വെച്ച് ചിലർ കൂടി വന്നു ചേരും... മക്കൾ... ആക്കൂട്ടത്തിൽ ആദ്യം വന്ന് ചേർന്ന ആളാണ്‌ അഹാന. ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണ്. പല പോരായ്മകൾ ഉണ്ടായി കാണാം അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ച് കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. പണ്ട് നമ്മളെ സഹിച്ചതുപോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക. സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കുക. കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്. തിരിച്ചായാൽ നരകവും. സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കൾക്കാണ് വിട്ടുവീഴ്ച ചെയ്യാൻ കൂടുതൽ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്... മാതാപിതാക്കളുടെ മനസ് മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും.... കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്. കാര്യങ്ങൾ മനസിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ച് തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. നന്ദി പറഞ്ഞ് കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും. കാരണം ഒന്നുമില്ലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിയതിന് നന്ദി പറയുക. ദൈവത്തിന്‍റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോൾ എല്ലാം നടക്കും. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ..' ഇതായിരുന്നു കൃഷ്ണ കുമാറിന്‍റെ കുറിപ്പ്. മനോഹരമായ എഴുത്തിന് ആശംസകള്‍ നേര്‍ന്നും കുടുംബത്തിന് ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.