ETV Bharat / sitara

'ഈ മാപ്പപേക്ഷ മുറിവുണക്കലിൻ്റെ ചെറിയൊരു ആംഗ്യപ്രകടനമായി കണക്കാക്കുന്നു'; അലന്‍സിയറിൻ്റെ മാപ്പപേക്ഷയെക്കുറിച്ച്‌ ഡബ്ല്യുസിസി

author img

By

Published : Feb 22, 2019, 1:30 PM IST

സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമല്ലെന്നും എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും തങ്ങൾ അപലപിക്കുന്നുവെന്നും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

metoo1

നടി ദിവ്യ ഗോപിനാഥിൻ്റെ മീറ്റൂ ആരോപണത്തിനു പിന്നാലെ നടന്‍ അലന്‍സിയർ നടത്തിയ മാപ്പപേക്ഷയിൽ പ്രതികരണവുമായി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി. നടി ദിവ്യ ഗോപിനാഥിനോട് മാപ്പു പറഞ്ഞ അലന്‍സിയറിൻ്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയ്ക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ല. എന്നാല്‍ അലന്‍സിയറിൻ്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിൻ്റെ ചെറിയൊരു ആംഗ്യപ്രകടനമായി വിലയിരുത്തുന്നുവെന്നും വനിതാ സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യുസിസി അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിൻ്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിൻ്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ്. ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിൻ്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൻ്റെപശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി രൂപം കൊണ്ടത്.

Intro:Body:

 'ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യപ്രകടനമായി കണക്കാക്കുന്നു'; അലന്‍സിയറിന്റെ മാപ്പപേക്ഷയെക്കുറിച്ച്‌ ഡബ്ല്യുസിസി 



നടി ദിവ്യ ഗോപിനാഥിന്റെ മീറ്റൂ ആരോപണത്തിനു പിന്നാലെ നടന്‍ അലന്‍സിയർ നടത്തിയ മാപ്പപേക്ഷയിൽ പ്രതികരണവുമായി സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയൂ സിസി. നടി ദിവ്യ ഗോപിനാഥിനോട് മാപ്പു പറഞ്ഞ അലന്‍സിയറിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയ്ക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ല. എന്നാല്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യപ്രകടനമായി വിലയിരുത്തുന്നുവെന്നും വനിതാ സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:



തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ്. ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.



2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി രൂപം കൊണ്ടത്. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.