ETV Bharat / sitara

Jai Bhim | Surya | 'ജയ്‌ ഭീം ഇഷ്‌ടപ്പെട്ടതില്‍ സന്തോഷം' ; മന്ത്രി റിയാസിന് നന്ദി അറിയിച്ച് സൂര്യ

author img

By

Published : Nov 18, 2021, 7:35 PM IST

Jai Bhim | Surya | മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് സൂര്യ. ജയ്‌ ഭീം ഇഷ്‌ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ട്വീറ്റ്

Surya thanks to Minister Mohammed Riyas  Surya thanks to Minister Riyas for Jai Bhim review  Surya thanks Riyas for Jai Bhim review  Surya Mohammed Riyas Jai Bhim review  Mohammed Riyas tweet to Jai Bhim  Mohammed Riyas tweet  Surya Jai Bhim tweet  Surya tweet  PA Mohammed Riyas  PA Mohammed Riyas Jai Bhim  Surya  Jai Bhim  Jai Bhim review  KK Shailaja  KK Shailaja Jai Bhim  KK Shailaja tweet  KK Shailaja Jai Bhim tweet  Jai Bhim tweet  മന്ത്രി റിയാസിന് നന്ദി പറഞ്ഞ് സൂര്യ  സൂര്യ  മന്ത്രി പി എ മുഹമ്മദ് റിയാസ്  മന്ത്രി പി എ മുഹമ്മദ് റിയാസ് ജയ്‌ ഭീം  മന്ത്രി മുഹമ്മദ് റിയാസ് ട്വീറ്റ്  ജയ്‌ ഭീം
Jai Bhim | Surya | 'ജയ്‌ ഭീം' ഇഷ്‌ടപ്പെട്ടതില്‍ സന്തോഷം; മന്ത്രി റിയാസിന് നന്ദി അറിയിച്ച് സൂര്യ

മന്ത്രി മുഹമ്മദ് റിയാസിന് (Minister PA Mohammed Riyas) നന്ദി പറഞ്ഞ് നടന്‍ സൂര്യ (Surya). റിലീസ്‌ ചെയ്‌ത് രണ്ടാഴ്‌ച പിന്നിടുമ്പോഴും സൂര്യ നായകനായെത്തിയ 'ജയ്‌ ഭീ' മിന് (Jai Bhim) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

മന്ത്രി പി.എ മുഹമ്മദ് റിയാസും ചിത്രത്തിന് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 'കരുത്തുറ്റ ആവിഷ്‌കരണം, ശക്‌തമായ രാഷ്‌ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങള്‍' -ഇപ്രകാരമായിരുന്നു മന്ത്രി റിയാസിന്‍റെ ട്വീറ്റ്. മന്ത്രിയുടെ ട്വീറ്റിന് സൂര്യ നന്ദി രേഖപ്പടുത്തിയിരിക്കുകയാണിപ്പോള്‍. 'നന്ദി സാര്‍, ഞങ്ങളുടെ സിനിമ ഇഷ്‌ടപ്പെട്ടതില്‍ സന്തോഷം' -സൂര്യ കുറിച്ചു.

Also Read: Marakkar | Alphonse Puthren | 'കാലാപാനിയേക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട്‌ അല്‍ഫോണ്‍സ് പുത്രന്‍

'ജയ്‌ ഭീമി'നെ വാനോളം പുകഴ്‌ത്തിയ മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കും (KK Shailaja) സൂര്യ നന്ദി രേഖപ്പെടുത്തിയിരുന്നു. ടീച്ചറില്‍ നിന്നും ലഭിച്ച അഭിപ്രായത്തില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നാണ് താരം കുറിച്ചത്. 'മാം, താങ്കളില്‍ നിന്ന് ലഭിച്ച ഈ അഭിപ്രായത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതില്‍ ഏറെ ബഹുമാനമുണ്ട്. ജയ്‌ ഭീം ടീമിന് വേണ്ടി നന്ദി അറിയിക്കുന്നു'.-സൂര്യ കുറിച്ചു.

'പരിവര്‍ത്തനാത്മകമായ മാറ്റത്തിന് പ്രചോദനം പകരുന്നതാണ് 'ജയ്‌ ഭീം' എന്ന ചിത്രം. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഹിംസയുടെയും വേര്‍തിരിവിന്‍റെയും കഠിന യാഥാര്‍ഥ്യങ്ങളുടെ സത്യസന്ധമായ അവതരണമാണ് ചിത്രത്തില്‍. മികച്ച പ്രകടനങ്ങള്‍. 'ജയ്‌ ഭീം' ടീമിന് അഭിനന്ദനങ്ങള്‍.' - ഇങ്ങനെയായിരുന്നു കെ.കെ ശൈലജയുടെ ട്വീറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.