ETV Bharat / sitara

Santhosh T Kuruvilla on Marakkar degrading : 'ഇത്തരം ക്ഷുദ്ര പ്രവർത്തികൾ മുളയിലേ നുള്ളണം..' പായസം വിളമ്പിയവര്‍ക്കെതിരെ സന്തോഷ്‌ ടി കുരുവിള

author img

By

Published : Dec 6, 2021, 12:50 PM IST

Mohanlal Marakkar degrading : 'മരക്കാര്‍' ഡീഗ്രെയ്‌ഡിങിനെതിരെ സന്തോഷ്‌ ടി.കുരുവിള. 'മരക്കാറി'നെ കളിയാക്കി പായസം വിളമ്പിയവര്‍ക്കെതിരെയാണ് ഫേസ്‌ബുക്ക് പോസ്‌റ്റുമായി കുരുവിള രംഗത്തെത്തിയത്. ചിത്രത്തെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നിഷ്‌കളങ്കമായി സമീപിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Santhosh T Kuruvilla on Marakkar degrading  Mohanlal Marakkar degrading  മരക്കാറിനെ കളിയാക്കി പായസം വിളമ്പിയവര്‍ക്കെതിരെ സന്തോഷ്‌ ടി കുരുവിള  'മരക്കാര്‍' ഡീഗ്രെയ്‌ഡിങിനെതിരെ സന്തോഷ്‌ ടി.കുരുവിള  Santhosh T Kuruvilla facebook post on Marakkar
Santhosh T Kuruvilla on Marakkar degrading : 'ഇത്തരം ക്ഷുദ്ര പ്രവർത്തികൾ മുളയിലേ നുള്ളണം..' മരക്കാറിനെ കളിയാക്കി പായസം വിളമ്പിയവര്‍ക്കെതിരെ സന്തോഷ്‌ ടി കുരുവിള

Mohanlal Marakkar degrading : ആരാധകര്‍ ആകാംക്ഷയോട കാത്തിരുന്ന 'മരക്കാര്‍' വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയേറ്ററുകളിലെത്തിയത്. റിലീസിനെത്തിയ ശേഷവും ചിത്രത്തിനെതിരെ രൂക്ഷമായ ഡീഗ്രേയിഡിങ് തുടരുകയാണ്. ചിത്രത്തെ കളിയാക്കി പായസം വിളമ്പുന്ന ചെറുപ്പക്കാരുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'മോഹന്‍ലാലിന്‍റെ 'മരക്കാര്‍' പൊളിഞ്ഞതിന്‍റെ ആഘോഷം' എന്ന് പറഞ്ഞു കൊണ്ട് പായസം വിളമ്പുന്ന ചെറുപ്പക്കാരാണ് വീഡിയോയില്‍. ഇതിനെതിരെ 'മരക്കാര്‍' സിനിമയുടെ സഹ നിര്‍മ്മാതാവ് സന്തോഷ്‌ ടി.കുരുവിള രംഗത്തെത്തിയിരിക്കുകയാണ്.

Santhosh T Kuruvilla facebook post on Marakkar : 'മരക്കാറി'നെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നിഷ്‌കളങ്കമായി സമീപിക്കാനാവില്ലെന്നാണ് സന്തോഷ്‌ ടി.കുരുവിള പറയുന്നത്. എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളോടും കലാകാരൻമാരോടും ചേർന്ന് നിൽക്കുന്ന ഈ മണ്ണിൽ ഇത്തരം ക്ഷുദ്ര പ്രവർത്തികൾ മുളയിലേ നുള്ളപ്പെടണമെന്നും അദ്ദേഹം പറയുന്നു.

'മരക്കാറി'നെ കളിയാക്കി പായിസം വിളമ്പിയ ചെറുപ്പക്കാരന്‍മാരുടെ വീഡിയോ സഹിതം ഫേസ്‌ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സന്തോഷ്‌ ടി.കുരുവിളയുടെ പ്രതികരണം. മലയാള ചലച്ചിത്ര വ്യവസായത്തെ തുരങ്കം വയ്ക്കാൻ നടത്തുന്ന നീക്കങ്ങളെ അങ്ങേയറ്റം ആശങ്കയോടെയാണ് സമീപിയ്ക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

'ദേശീയ പുരസ്‌കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീർത്തിപ്പെടുത്താനും താഴ്ത്തികെട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്‌കളങ്കമായ് സമീപിക്കാനാവില്ല എന്ന് പറഞ്ഞു കൊള്ളട്ടെ!

ഏതൊരു കലാരൂപത്തേയും ക്രിയാത്മകമായി വിമർശിയ്ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു കലാ ആസ്വാദകനും ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടേ നിരൂപണത്തിനും വിമർശനത്തിനും അതിന്‍റേതായ സൗന്ദര്യവും കാമ്പും കഴമ്പുമുണ്ടാവും. അത് ഏതൊരു സൃഷ്‌ടിയുടേയും മാറ്റ് കൂട്ടുകയാണ് ചെയ്യുക. പകരം ഒരു പ്രത്യേക വ്യവസായത്തേയും വ്യക്തികളേയും ലക്ഷ്യമാക്കി നടത്തുന്ന ജുഗുപ്‌താവഹമായ ഒളിപ്പോരാട്ടം ലജ്ജാകരവും പ്രതിഷേധാർഹവുമാണ് -

മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമ കരസ്ഥമാക്കിയ നേട്ടങ്ങൾ ചില്ലറയൊന്നുമല്ല! ആ കിലുക്കത്തിന്‍റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തിൽ തന്നെയാണ് എന്ന് ഒരു കൂട്ടർ "അരസികർ " കൂടി അറിയണം.

നിർമ്മാതാവായ ശ്രീ ആന്‍റണി പെരുമ്പാവൂരും സഹനിർമ്മാതാക്കളായ ഞാനും ശ്രീ സി.ജെ റോയിയും ഈ നിക്ഷേപത്തെ കുറിച്ചും അതു നൽകി കൊണ്ടിരിക്കുന്ന നേട്ടങ്ങളെ കുറിച്ചും ഈ നിമിഷവും അങ്ങേയറ്റം അഭിമാനത്തിലാണ്. പക്ഷേ വിനോദ വ്യവസായത്തെ പ്രത്യേകിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ തുരങ്കം വയ്ക്കാൻ നടത്തുന്ന നീക്കങ്ങളെ ഞങ്ങൾ അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് സമീപിയ്ക്കുന്നത്.

വളരെ ചെറിയ ഒരു ന്യൂനപക്ഷം ഏർപ്പെടുന്ന കുത്‌സിത പ്രവർത്തികളുടെ ഇരകൾ ഇവിടുത്തെ കലാ ആസ്വാദന സമൂഹമാണെന്നതാണ് യഥാർത്ഥ വസ്‌തുത!

ലോകമാകെ പ്രത്യേകിച്ച് ഇന്ത്യയിൽ നിരവധി പ്രദേശിക ഭാഷ സങ്കേതങ്ങൾ നേരിടുന്ന പ്രതിസന്ധി ഏവർക്കും അറിവുള്ളതാണ്, പല സംസ്ഥാനങ്ങളും തങ്ങളുടെ ഭാഷയിലുള്ള കലാരൂപങ്ങളെ നിലനിറുത്താനും പരിപോഷിപ്പിയ്ക്കാനും കിണഞ്ഞ് പരിശ്രമിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. അത്തരത്തിലാണ് മലയാളം എന്ന മധുരത്തിൽ നിന്നും വലിയ നിക്ഷേപത്തിലൂടെ വൻ ചലച്ചിത്രങ്ങൾ നിർമ്മിയ്ക്കപ്പെടുന്നത്.

സ്വന്തം നാടിനോടും ഭാഷയോടും അവിടുത്തെ കലാകാരൻമാരുമോടുമുള്ള സ്നേഹവും ഗൃഹാതുരത്വവുമാണ് ഈ മണ്ണിൽ നിക്ഷേപമായ് പെയ്‌തിറങ്ങുന്നത്. 'മരക്കാർ' എന്ന സിനിമയെ സമീപിയ്ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല അത് ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനമാണ്. ഒരു നാടിനെ അവിടുത്തെ സംസ്‌കാരത്തെ വൈവിധ്യത്തെ ഒക്കെ അടയാളപ്പെടുത്തുന്നത് അതാത് നാടുകളിൽ നിന്നും ഉണ്ടാവുന്ന കലാസൃഷ്‌ടികളിലൂടെയാണ്. ആ സാമാന്യ ബുദ്ധിയെങ്കിലും ഈ മലയാള രാജ്യ ദ്രോഹികളെ നമുക്ക് പഠിപ്പിയ്ക്കാൻ സാധിയ്ക്കണം.

ഭാഷയെ സ്നേഹിയ്ക്കുന്നവർക്ക് കലയോട് പ്രണയമുള്ളവർക്ക് അതിനെ ഉപാസിക്കുന്നവർക്ക് ഒരു സംരക്ഷണം അനിവാര്യമെങ്കിൽ ദേവ രൂപങ്ങൾ അനിവാര്യമായ ആസുരത കൈവരിയ്ക്കുക തന്നെ ചെയ്യും. എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളോടും കലാകാരൻമാരോടും ചേർന്ന് നിൽക്കുന്ന ഈ മണ്ണിൽ ഇത്തരം ക്ഷുദ്ര പ്രവർത്തികൾ മുളയിലേ നുള്ള പ്പെടണം.

ഈ നാട് കലാസാംസ്‌കാരിക ലോകത്തോട് ചേർന്ന് നിൽക്കേണ്ട ഘട്ടമാണിത്. മരുഭൂമികളല്ല മലവാർടികളുടെ സൗരഭ്യമാണ് ഇവിടെ നിറയേണ്ടത്! സ്വതന്ത്ര ഭൂവിന്‍റെ ചരിത്രവും അതിനായ് സമർപ്പിയ്ക്കപ്പെട്ട വീരരുടെ ചരിത്രവും ഉടയാതെ ഇവിടെ രേഖപ്പെടുത്തണം. ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാൽ തിളയ്ക്കണം നമുക്ക് ചോര ഞരമ്പുകളിൽ!' -സന്തോഷ്‌ ടി.കുരുവിള കുറിച്ചു.

Also Read : Suresh Gopi about Varane Avashyamund Shobana : 'അഡ്വാന്‍സ്‌ തന്നത് 10,000 രൂപ; ആ ചിത്രം വൈകാന്‍ കാരണം ശോഭന! വിഷമം തോന്നിയിട്ട് അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു..': സുരേഷ്‌ ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.