ETV Bharat / sitara

പ്രതി പൂവന്‍കോഴിയില്‍ നിന്ന് ജോജു പിന്‍മാറി, റോഷന്‍ ആന്‍ഡ്രൂസ് നായകന്‍

author img

By

Published : Sep 23, 2019, 10:37 AM IST

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പ്രതി പൂവൻകോഴി'.

റോഷന്‍ ആന്‍ഡ്രൂസ്

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തില്‍ നിന്ന് നടന്‍ ജോജു ജോര്‍ജ്ജ് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. മഞ്ജുവിനൊപ്പം ജോജു ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറിയെന്നും പകരം നായകവേഷത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ അഭിനയിക്കുമെന്നുമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലൂടെയാണ് മഞ്ജു-റോഷന്‍ ടീമിന്‍റെ രണ്ടാം വരവ്. ഉണ്ണി ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചിരുന്നു.

അഭിനയരംഗത്ത് നിന്നും ഏറെക്കാലം വിട്ടുനിന്ന മഞ്ജുവാര്യർ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയായിരുന്നു. മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് റീമേക്കില്‍ ജ്യോതികയായിരുന്നു നായിക.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.