ETV Bharat / sitara

മലർവാടിയുടെ ഓർമകൾക്ക് 11 വയസ്; വിനീത് എന്ന സംവിധായകനും പിന്നെ നിവിനിസവും

author img

By

Published : Jul 16, 2021, 4:17 PM IST

വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാനത്തിൽ പിറന്ന മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ പിറന്നിട്ട് 11 വർഷം.

malarvadi arts club  vineeth sreenivasan  nivin pauly  malayalam movie  വിനീത് ശ്രീനിവാസൻ  നിവിൻ പോളി  മലർവാടി ആർട്സ് ക്ലബ്
vineeth sreenivasan's directorial debut movie malarvadi arts club turns 11 years

അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്‍റെ കഥ പറഞ്ഞ മലർവാടി ആർട്സ് ക്ലബ് പിറന്നിട്ട് 11 വർഷം. വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാനത്തിൽ പിറന്ന മലർവാടി ആർട്സ് ക്ലബ് സാക്ഷ്യം വഹിച്ചത് മലയാളത്തിലെ ഒരുപറ്റം പ്രിയതാരങ്ങളുടെ ഉദയത്തിന് കൂടി ആയിരുന്നു. വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്‍റെ സിനിമകൾക്ക് മലയാളി പ്രേക്ഷകർ ഗ്യാരണ്ടി ഉറപ്പിക്കാൻ കൂടി മലർവാടി ആർട്സ് ക്ലബ് വഴിയൊരുക്കി.

malarvadi arts club  vineeth sreenivasan  nivin pauly  malayalam movie  വിനീത് ശ്രീനിവാസൻ  നിവിൻ പോളി  മലർവാടി ആർട്സ് ക്ലബ്
മലർവാടിയുടെ ഓർമകൾക്ക് 11 വയസ്

പ്രകാശൻ, കുട്ടു, പുരുഷു, പ്രവീൺ, സന്തോഷ് ദാമോദർ എന്നിവരുടെ സൗഹൃദത്തിന്‍റെയും മലർവാടി എന്ന ആർട്സ് ക്ലബിന്‍റെ ഉദയത്തിന്‍റെയും തളർച്ചയുടെയും വളർച്ചയുടെയും കഥ പറഞ്ഞ ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. രണ്ട് കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ലോകത്താകമാനമുള്ള റിലീസിൽ നിന്നും എട്ട് കോടി രൂപ സിനിമ നേടി.

വിനീതും പിന്നെ നിവിനിസവും

മലർവാടിക്ക് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് 2012ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വിനോദിന്‍റെയും ആയിഷയുടെയും പ്രണയകഥയും കോഴിക്കോടിന്‍റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവും പ്രമേയമാക്കിയ തട്ടത്തിൻ മറയത്ത് നിവിൻ പോളി എന്ന നടനെ കൂടി മലയാളികളുടെ മനസിൽ ഊട്ടിയുറപ്പിക്കുകയായിരുന്നു.

malarvadi arts club  vineeth sreenivasan  nivin pauly  malayalam movie  വിനീത് ശ്രീനിവാസൻ  നിവിൻ പോളി  മലർവാടി ആർട്സ് ക്ലബ്
മലർവാടിയുടെ ഓർമകൾക്ക് 11 വയസ്

2013ൽ വിനീത് സംവിധാനം ചെയ്ത തിര, ധ്യാൻ ശ്രീനിവാസനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതോടൊപ്പം ശക്തമായ കഥാപാത്രത്തിലൂടെ ശോഭനയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും കാരണമായി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്‍റെ സ്വർഗരാജ്യം ആയിരുന്നു വിനീതിന്‍റെ സംവിധാനത്തിൽ പിറന്ന അടുത്ത സിനിമ. ജേക്കബ് എന്ന വ്യവസായിയുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെയും ദുബായ് മലയാളികളുടെ ജീവിതത്തെയും അവതരിപ്പിച്ചു.

malarvadi arts club  vineeth sreenivasan  nivin pauly  malayalam movie  വിനീത് ശ്രീനിവാസൻ  നിവിൻ പോളി  മലർവാടി ആർട്സ് ക്ലബ്
മലർവാടിയുടെ ഓർമകൾക്ക് 11 വയസ്

മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെ മാത്രമല്ല മലയാള സിനിമക്ക് സമ്മാനിച്ചത്. നിവിൻ പോളി എന്ന നായകന്‍റെ ഉദയത്തിന് കൂടി ആയിരുന്നു. മലർവാടിയിലൂടെ മലയാള സിനിമിലേക്ക് കടന്ന് വന്ന് മൂത്തോൻ വരെ എത്തി നിൽക്കുമ്പോൾ നിവിൻ പോളി സ്വന്തമാക്കിയത് സംസ്ഥാന അവാർഡുകളും ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള അവാർഡുകൾ ഉൾപ്പെടെ.

malarvadi arts club  vineeth sreenivasan  nivin pauly  malayalam movie  വിനീത് ശ്രീനിവാസൻ  നിവിൻ പോളി  മലർവാടി ആർട്സ് ക്ലബ്
മലർവാടിയുടെ ഓർമകൾക്ക് 11 വയസ്

മലർവാടിയിലൂടെ സിനിമയിലേക്ക് കടന്നുവന്ന് പേരെടുത്ത നടൻമാരാണ് അജു വർഗീസ്, ഭഗത് ഇമ്മാനുവൽ, ഹരികൃഷ്ണൻ എന്നീ നായകന്മാരും. ദിലീപിന്‍റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രം ശ്രീനിവാസൻ, നെടുമുടി വേണു, ജഗതി, സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അതുല്യ കലാകരന്മാരെ കൊണ്ട് കൂടി സമ്പന്നമായിരുന്നു. വിനീത് ശ്രീനിവാസന്‍റെ രചനയിലൊരുങ്ങിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

Also Read: "ഹൃദയം" കാസറ്റില്‍ കേൾക്കാം, പ്രണവ് മോഹൻലാല്‍ ചിത്രം സമ്മാനിക്കുക ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.