ETV Bharat / sitara

'ജന ഗണ മന' ക്കെതിരെ പ്രതിഷേധം; പൃഥ്വിരാജ് ചിത്രത്തിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും

author img

By

Published : Nov 10, 2021, 8:08 PM IST

പൃഥ്വിരാജ് ചിത്രത്തിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും. 'ജന ഗണ മന' യുടെ ചിത്രീകരണത്തിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാര്‍ഥികള്‍.

ENT  Maharaja College students protest to Prithviraj movie Jana Gana Mana  Maharaja College students against Prithviraj movie Jana Gana Mana  Maharaja College students protest  Maharaja College students against Prithviraj movie  Maharaja College students protest  Prithviraj movie Jana Gana Mana  Jana Gana Mana  movie  movie news  protest
'ജന ഗണ മന' ക്കെതിരെ പ്രതിഷേധം; പൃഥ്വിരാജ് ചിത്രത്തിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും

പൃഥ്വിരാജ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനെതിരെ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ്‌ ആന്‍റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനെതിരെയാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയത്.

പ്രവൃത്തി ദിനങ്ങളില്‍ കോളജില്‍ ചിത്രീകരണം നടന്നതാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചൊടിപ്പിച്ചത്. മൈസൂരു സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള മഹാരാജ കോളജിലാണ് ചിത്രീകരണം നടക്കുന്നത്. ഞായറാഴ്‌ച്ച മുതല്‍ 'ജന ഗണ മന ' യുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവൃത്തി ദിനങ്ങളായ തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്‌ച്ചയും ചിത്രീകരണം നടന്നതിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയത്.

കോടതി രംഗമാണ് കോളജ് ക്യാംപസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. അധ്യയന ദിനങ്ങളില്‍ സിനിമ ചിത്രീകരണം നടത്തുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും അവധി ദിനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നും അധ്യാപകരും വിദ്യാര്‍ഥികളും വ്യക്തമാക്കി

വരുമാനം ലഭിക്കാനായി കോളജില്‍ ചിത്രീകരണം നടത്താന്‍ സര്‍വ്വകലാശാല അനുമതി നല്‍കാറുണ്ട്. അധ്യയന ദിനത്തില്‍ ചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ സര്‍വ്വകലാശാലയ്‌ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

Also Read: ലിജോ മോള്‍ക്ക് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക...?': 'മനുഷ്യ ജീവിതത്തിലെ ചോര കിനിയുന്ന ഒരു ഏടാണ് ജയ് ഭീമെന്ന് കെകെ ശൈലജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.