ETV Bharat / sitara

അത് കഴിഞ്ഞ വർഷത്തെ പ്രളയ ചിത്രമല്ല, ഗൗരവം മനസിലാക്കുക; ജൂഡ് ആന്‍റണി

author img

By

Published : Aug 9, 2019, 1:23 PM IST

ആലുവയില്‍ താനിപ്പോള്‍ നില്‍ക്കുന്ന ഫ്‌ളാറ്റില്‍ നിന്നെടുത്ത ചിത്രമാണതെന്നും വളരെ പെട്ടന്ന് തന്നെ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

jude antony

കേരളത്തിലെ പെയ്യുന്ന കനത്ത മഴയില്‍ മഴയില്‍ ആശങ്ക പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്‍റണി. ആലുവ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി ജൂഡ് ആന്‍റണി ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രം കഴിഞ്ഞ വർഷത്തെയാണോ എന്നായിരുന്നു ആളുകളുടെയും സംശയം. തുടര്‍ന്ന് വീശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്.

  • " class="align-text-top noRightClick twitterSection" data="">

ആലുവയില്‍ താനിപ്പോള്‍ നില്‍ക്കുന്ന ഫ്‌ലാറ്റില്‍ നിന്നെടുത്ത ചിത്രമാണതെന്നും വളരെ പെട്ടന്ന് തന്നെ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. ''ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്‌ലാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്‍റെ എഴുത്തുമായി ബന്ധപ്പെട്ട് ഇവിടെയാണ് താമസം. ഇവിടെ നിന്നെടുത്ത ആലുവ മണപ്പുറത്തിന്‍റെ ഫോട്ടോയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാർത്ത വരാൻ നോക്കി നിൽക്കാതെ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുക. വെള്ളമാണ്... എപ്പോഴാണ് അത് നിറഞ്ഞ് വരുന്നതെന്ന് പറയാൻ കഴിയില്ല,'' ഫേസ്ബുക്ക് വീഡിയോയിലൂടെ ജൂഡ് ആന്‍റണി പറയുന്നു.

പ്രളയം പ്രമേയമാക്കി ഒരുക്കുന്ന '2403 ഫീറ്റ്' എന്ന ചിത്രമാണ് ജൂഡിന്‍റെ പുതിയ സിനിമ. ജൂഡ് ആന്‍റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.