ETV Bharat / sitara

ജയ്‌ ഭീമില്‍ ഹിന്ദി വിരുദ്ധ വികാരമോ? പ്രകാശ് രാജിന് എതിരെയും വിമർശനം

author img

By

Published : Nov 3, 2021, 3:08 PM IST

Updated : Nov 3, 2021, 3:46 PM IST

സിനിമയില്‍ നടന്‍ പ്രകാശ് രാജ് ഹിന്ദി സംസാരിക്കുന്നതിന്‍റെ പേരില്‍ ഒരാളെ തല്ലുന്ന രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

prakash raj slapping scene in jai bhim  jai bhim scene triggers language debate  prakash raj jai bhim controversy  prakash raj slapping scene controversy  ജയ്‌ ഭീമില്‍ ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ തല്ലിയ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം  ജയ്‌ ഭീം  സൂര്യ  പ്രകാശ് രാജ്  പ്രതിഷേധം  Prakash Raj  Surya  Jai Bhim  Prakash Raj Jai Bhim  Surya Jai Bhim  Jai Bhim Allegation  protest  tweet  ETV  movie  film  movie news  film news  entertainment  entertainment news  celebrity  celebrity news  ETV
ജയ്‌ ഭീമില്‍ ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ തല്ലിയ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം

ചെന്നൈ: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന് റിലീസിനെത്തിയ സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ജയ്‌ ഭീം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മികച്ച കലക്‌ഷൻ നേടുന്നതിനൊപ്പം സിനിമ മറ്റൊരു വിവാദത്തിനും തിരികൊളുത്തുകയാണ്.

സിനിമയില്‍ നടന്‍ പ്രകാശ് രാജ് ഹിന്ദി സംസാരിക്കുന്നതിന്‍റെ പേരില്‍ ഒരാളെ തല്ലുന്ന രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കുകയാണെന്ന് ആരോപണം

തമിഴില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഹിന്ദി സംസാരിക്കുന്ന വ്യക്തിയെ പ്രകാശ് രാജ് തല്ലുന്നത്. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് താരം ശ്രമിക്കുന്നതെന്നാണ് ആരോപണമുയരുന്നത്. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കില്‍ സിനിമകളില്‍ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകള്‍ സംസാരിച്ചതിന്‍റെ പേരില്‍ എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണമെന്നുമാണ് ട്വീറ്റുകള്‍.

  • " class="align-text-top noRightClick twitterSection" data="">

'ജയ്‌ ഭീം കണ്ട ശേഷം തീര്‍ത്തും വിഷമത്തിലാണ്. ഇതൊരിക്കലും പ്രകാശ് രാജ് എന്ന നടന് എതിരെയുള്ളതല്ല. ചിത്രത്തില്‍ ഹിന്ദി സംസാരിച്ച വ്യക്തിയെ തമിഴില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് തല്ലിയ നടന്‍റെ രംഗം വളരെ മോശമായി പോയി. ഈ രംഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.'- ഒരാള്‍ ട്വീറ്റ് ചെയ്‌തു.

തമിഴ്, തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന ആളെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുകയും ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പില്‍ സത്യം പറയൂ എന്നാണ് പ്രകാശ് രാജിന്‍റെ കഥാപാത്രം ആവശ്യപ്പെടുന്നത്.

'ഈ രംഗം ഒരിക്കലും ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാര്‍ക്ക് എതിരല്ല. ചിത്രത്തിലെ പ്രകാശ് രാജിന്‍റെ കഥാപാത്രത്തിന് ഹിന്ദി അറിയില്ല. അതുകൊണ്ടാണ് ഹിന്ദി സംസാരിക്കുന്ന വ്യക്തിയോട് തമിഴില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തല്ലുന്നത്. തമിഴ് സിനിമ പ്രവര്‍ത്തകര്‍ ഒരിക്കലും ഹിന്ദി ഭാഷയ്‌ക്കെതിരല്ല.' - സിനിമ നിരീക്ഷകന്‍ ട്വീറ്റ് ചെയ്‌തു.

ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് പ്രകാശ് രാജിന്. നവംബര്‍ രണ്ടിനാണ് ചിത്രം ആമസോണ്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്‌റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ചിത്രമാണിത്.

1993ല്‍ അഭിഭാഷകനായിരിക്കെ ജസ്‌റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്‌ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്‌പദമാക്കിയുള്ളതാണ് കഥ. ടി.കെ.ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത ജയ്‌ ഭീം സൂര്യയുടെ രണ്ടാമത്തെ ഡയറക്‌ട്‌ ഒടിടി റിലീസായിരുന്നു.

Also Read: ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകള്‍ ! ; ആര്‍ആര്‍ആര്‍ ടീസര്‍ ട്രെന്‍ഡിങ് നമ്പര്‍ 1

Last Updated : Nov 3, 2021, 3:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.