ETV Bharat / sitara

സെന്ന ഹെഗ്‌ഡേയുടെ '1744 വൈറ്റ് ആൾട്ടോ'യില്‍ ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ ; മലയാള സിനിമയിലാദ്യം

author img

By

Published : Feb 8, 2022, 5:58 PM IST

കബനി ഫിലിംസിൻ്റെ ബാനറിൽ നിർമിക്കുന്ന '1744 വൈറ്റ് ആൾട്ടോ' എന്ന ചിത്രത്തിലാണ് 'ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ' രൂപീകരിച്ചത്

first internal complaint cell in malayalam film  protection against sexual exploitation of women in Malayalam film industry  Hema commission report  ഇന്‍റേര്‍ണല്‍ കംപ്ലയിന്‍റ് സെല്‍ മലയാള സിനിമയില്‍  ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട്  കബനി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന '1744 വൈറ്റ് ആൾട്ടോ'
മലയാള സിനിമ മേഖലയിൽ ആദ്യമായി 'ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ'

തിരുവനന്തപുരം : മലയാള സിനിമ മേഖലയിൽ ആദ്യമായി 'ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ' രൂപീകരിച്ചു. കബനി ഫിലിംസിൻ്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ വിനോദ് ദിവാകർ എന്നിവർ നിർമ്മിക്കുന്ന '1744 വൈറ്റ് ആൾട്ടോ' എന്ന ചിത്രത്തിലാണ് 'ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ' രൂപീകരിച്ചത്. ഹേമ കമ്മിറ്റിയും, ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ രൂപീകരണ വാഗ്ദാനവുമൊക്കെ ചർച്ചയാകുന്നതിനിടെയാണ് വിപ്ലവകരമായ തീരുമാനം.

"ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കുന്നതിനുള്ള ഇത്തരം ആന്തരിക സംവിധാനങ്ങൾ എല്ലാ മേഖലകളിലും അനിവാര്യമാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ അമ്പിളി പെരുമ്പാവൂർ (പ്രിസൈഡിംഗ് ഓഫിസർ), ശ്രീജിത്ത് നായർ (പ്രൊഡ്യൂസർ), മൃണാൾ മുകുന്ദൻ (പ്രൊഡ്യൂസർ), ആർഷ വിക്രം (അഭിഭാഷക) എന്നിവരടങ്ങുന്നതാണ് 'ഇൻ്റേണൽ കംപ്ലയിൻ്റ് സെൽ' പാനൽ അംഗങ്ങൾ. മലയാള സിനിമയിൽ പരാതികൾ പരിഹരിക്കുന്നതിനായി ഇത്തരം ആന്തരിക സംവിധാനം സജ്ജീകരിക്കുന്ന ആദ്യത്തെ പ്രൊഡക്ഷൻ ഹൗസ് ആണോ ഞങ്ങളുടേതെന്ന് ഉറപ്പില്ല. എന്നാൽ ഇത് തീർച്ചയായും ആവശ്യമുള്ള ഒന്നാണ്" ശ്രീജിത്ത് നായർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ALSO READ: ഇഡിയുമായി പൂര്‍ണ സഹകരണം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: സ്വപ്‌ന സുരേഷ്

2018ൽ ഡബ്ല്യൂ.സി.സി മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് വിശാഖ മാർഗ നിർദ്ദേശങ്ങൾക്കും, പോഷ് ആക്ടും (2013) പ്രകാരമുള്ള ആഭ്യന്തര പരാതി കമ്മിറ്റി താരസംഘടനയായ അമ്മ രൂപീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് കേരള വനിത കമ്മിഷനും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സെന്ന ഹെഗ്ഡേ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസി അലോഷ്യസ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.