ETV Bharat / sitara

Hema Malini|Prasoon Joshi|IFFI 2021| ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം

author img

By

Published : Nov 19, 2021, 4:22 PM IST

മുതിര്‍ന്ന നടി ഹേമ മാലിനിക്കും (Hema Malini) പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷിക്കും (Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം (Indian Personality of the Year award)

Hema Malini Prasoon Joshi to receive honours at IFFI 2021  Hema Malini Prasoon Joshi to receive honours  Union Minister announces IFFI awards  Hema Malini Prasoon Joshi IFFI 2021  IFFI 2021  Hema Malini Prasoon Joshi  Hema Malini  Prasoon Joshi  ndian Personality of the Year award  Union Minister Anurag Thakur  IFFI in Goa  Martin Scorsese  Istevan Szabo  Satyajit Ray Lifetime Achievement Award  Festival Director Chaitanya Prasad  Idhu Sathiyam  Sapno Ka Saudagar  The King of all the World  A Hero  Sunny  Jayaraj  Niraye Thathakalulla Maram  Ranjith Sankar  Karan Johar  Maniesh Paul  Salman Khan  Shraddha Kapoor  Genelia Deshmukh  Riteish Deshmukh  ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം  ഹേമ മാലിനി  പ്രസൂണ്‍ ജോഷിക്കും  ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം
Hema Malini | Prasoon Joshi | IFFI 2021| ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം

മുതിര്‍ന്ന നടി ഹേമ മാലിനിക്കും (Hema Malini) പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷിക്കും (Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം (Indian Personality of the Year award). കേന്ദ്ര മന്ത്രി അനുരാഗ്‌ ഠാക്കൂറാണ് (Union Minister Anurag Thakur) പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹേമ മാലിനിയെയും പ്രസൂണ്‍ ജോഷിയെയും ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFI in Goa) പുരസ്‌കാരം നല്‍കി ആദരിക്കും.

പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിക്കും (Martin Scorsese), ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്‌ക്കും (Istevan Szabo) സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്‍റ്‌ പുരസ്‌കാരം (Satyajit Ray Lifetime Achievement Award) നല്‍കി ആദരിക്കും. ഇവര്‍ക്ക് പുരസ്‌കാര വേദിയില്‍ നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഫെസ്‌റ്റിവല്‍ ഡയറക്‌ടര്‍ ചൈതന്യ (Festival Director Chaitanya Prasad) പ്രസാദ് അറിയിച്ചു.

ഇതു സത്യം(1963) (Idhu Sathiyam) എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ് ഹേമ മാലിനിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സപ്‌നോ കാ സൗദഗര്‍ (1968) (Sapno Ka Saudagar) എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു.

കവി, എഴുത്തുകാരന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്‌തനായ പ്രസൂണ്‍ ജോഷി തന്‍റെ പതിനേഴാം വയസിലാണ് ആദ്യ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചത്.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ശനിയാഴ്‌ചയാണ് തിരിതെളിയുന്നത്. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 73 രാജ്യങ്ങളില്‍ നിന്നും 148 ചലച്ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. 'ദ കിംഗ്‌ ഓഫ്‌ ആള്‍ ദ വേള്‍ഡ്' (The King of all the World) ആണ് ഉദ്‌ഘാടന ചിത്രം (opening film). 'എ ഹീറോ' (A Hero) ആണ് സമാപന ചിത്രം (closing film).

Also Read: Simbu Cries on Stage |'ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്' ; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു

ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 'ദിമാസ സേംഖോര്‍' എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ പ്രഥമ ചിത്രം. 'വെഡ്‌ ദ്‌ വിഷണറി' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ്‌ ചിത്രം.

ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്‌ത 'സണ്ണി' (Sunny), ജയരാജ്‌ (Jayaraj) സംവിധാനം ചെയ്‌ത 'നിറയെ തത്തകളുള്ള മരം'(Niraye Thathakalulla Maram) എന്നിവ. അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ചിത്രങ്ങളില്ല.

സംവിധായകന്‍ കരണ്‍ ജോഹറും (Karan Johar) നടന്‍ മനീഷ് പോളുമാണ് (Maniesh Paul) 52ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിന്‍റെ അവതാരകര്‍. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍ (Salman Khan), രണ്‍വീര്‍ സിംഗ്‌, രിതേഷ്‌ ദേശ്‌മുഖ്‌ (Riteish Deshmukh), ജനീലിയ ദേശ്‌മുഖ് (Genelia Deshmukh), ശ്രദ്ധ കപൂര്‍ (Shraddha Kapoor) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.