ETV Bharat / sitara

'മൂത്തോന്' അഭിനന്ദന പ്രവാഹം; പ്രശംസിച്ച് ജോജുവും ജൂഡും

author img

By

Published : Nov 10, 2019, 11:09 PM IST

മൂത്തോനിലെ അഭിനേതാക്കൾ സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോയെന്ന് ജൂഡ് ആന്‍റണി അഭിപ്രായപ്പെട്ടു. അടുത്ത നാഷണല്‍ അവാര്‍ഡിന് ചിത്രം ഉണ്ടാവുമെന്ന് ജോജു ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു

നിവിനെയും ടീമിനെയും പ്രശംസിച്ച് ജോജുവും ജൂഡും

അക്ബര്‍ ഭായിയെ കേരളം ഏറ്റെടുത്ത് കഴിഞ്ഞു, അധോലോക നായകനായുള്ള നിവിൻ പോളിയുടെ പുതിയ പകർന്നാട്ടവും സംവിധായികയുടെ കഥ അവതരിപ്പിച്ച മികവും മലയാളസിനിമയെ ഒന്നുകൂടി അന്താരാഷ്‌ട്ര തലത്തിലേക്ക് വളർത്തുകയാണ്. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടി മുന്നേറുന്ന മൂത്തോൻ ടീമിന് ഇപ്പോഴിതാ അഭിനന്ദനങ്ങളുമായി സിനിമാ സുഹൃത്തുക്കളുമെത്തി. നടന്‍ ജോജു ജോര്‍ജുവും സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫും മൂത്തോൻ സിനിമയുടെയും നായകൻ നിവിൻ പോളിയുടെയും പ്രകടനത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

മൂത്തോന്‍ പുതിയൊരു സിനിമാ അനുഭവമാണെന്നും ഇത്തരമൊരു കഥാതന്തു കൈയടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കൈയടിയെന്നും ജൂഡ് ആന്‍റണി പറഞ്ഞു. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒപ്പം നിവിന്‍ പോളി എന്ന നടന്‍ തന്നെ ഏറെ സന്തോഷപ്പെടുത്തിയെന്ന് ജൂഡ് പറയുന്നു. നിവിന്‍ അളിയാ കണ്ണ് നിറഞ്ഞുപോയി, സന്തോഷമായി എന്നാണ് പോസ്റ്റിന് അവസാനം ജൂഡ് കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

മുത്തോന്‍ ടീം അടുത്ത നാഷണല്‍ അവാര്‍ഡിന് ഉണ്ടാവുമെന്നാണ് ജോജു ജോർജ്ജ് പറയുന്നത്. ഗീതു മോഹന്‍ദാസ്, നിന്നെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. അമ്പരപ്പിക്കുന്ന പ്രകടനമാണ് നിവിന്‍റെയും റോഷന്‍റെയും ക്യൂട്ട് സഞ്ജനയുടെയും. അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും കാണുമെന്ന് ജോജു ഫേസ്ബുക്കിലൂടെ മൂത്തോനെ അഭിനന്ദിച്ചു. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്‍റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Intro:Body:

moothon film


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.