ETV Bharat / sitara

സുധാകരന്‍റെ 'തെരുവുഗുണ്ട' പരാമര്‍ശത്തിനെതിരെ ബി ഉണ്ണികൃഷ്‌ണന്‍ ; 2013ലെ എല്‍ഡിഎഫ് സമരം ഓര്‍മിപ്പിച്ച് ഹരീഷ് പേരടി

author img

By

Published : Nov 1, 2021, 4:54 PM IST

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ജോജു ജോര്‍ജിനെ 'തെരുവ് ഗുണ്ട' എന്ന് അഭിസംബോധന ചെയ്‌തതിനെതിരെ ബി ഉണ്ണികൃഷ്‌ണന്‍

ent  Director B Unnikrishnan reacts on congress workers attack against Joju George  congress workers attack against Joju George  Director B Unnikrishnan  B Unnikrishnan support Joju George  Joju George  congress  congress workers  തെരുവ് ഗുണ്ട  റോഡ് ഉപരോധ സമരം  ജോജു ജോര്‍ജ്‌  entertainment  entertainment news  news  latest news  top  top news  trending  movie  film  celebrity  celebrities  viral  ETV
'തെരുവ് ഗുണ്ട' പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഉണ്ണികൃഷ്‌ണന്‍; 2013ലെ എല്‍ഡിഎഫ് റോഡ് ഉപരോധം ഓര്‍മ്മപ്പെടുത്തി ഹരീഷ് പേരടി

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ തെരുവ് ഗുണ്ടയെന്ന് അധിക്ഷേപിച്ച കെ സുധാകരന്‍റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

'മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്‌തമായ പ്രതിഷേധമുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഒന്ന്, അദ്ദേഹത്തിന്‍റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്‍റെ മനസ്സ് കീഴടക്കിയ കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്‍റ് വിശേഷിപ്പിച്ചു. ആ പ്രതിഷേധം പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ധരിപ്പിച്ചിട്ടുണ്ട്. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.' -ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Also Read: 'വാഹനം തല്ലി പൊളിക്കുകയാണോ കോണ്‍ഗ്രസ് സംസ്‌കാരം?' ജോജുവിനെ പിന്തുണച്ച് പദ്‌മകുമാര്‍

നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്നും ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരമെന്നും സംവിധായകന്‍ പദ്‌മകുമാര്‍ ചോദിച്ചു.

സന്ധ്യ ചേച്ചി ഇതൊക്കെ 2013ല്‍ പറഞ്ഞതാണെന്നും അന്ന് റോഡ് തടസപ്പെടുത്തിയത് എല്‍ഡിഎഫ് ആണെന്നും ഓര്‍മിപ്പിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാവിലെ വെറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പ്രതികരിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്നായിരുന്നു ജോജുവിന്‍റെ ആവശ്യം. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.