ETV Bharat / sitara

പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍...

author img

By

Published : Oct 27, 2021, 2:06 PM IST

ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍..ഈ പിറന്നാളും കുടുംബത്തോടൊപ്പമാണ്.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍...

ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് 54ാം പിറന്നാള്‍. ദിലീപിന്‍റെ ഓരോ പിറന്നാളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.. ഇത്തവണയും അതിന് മാറ്റമില്ല. താരത്തിന്‍റെ ഈ പിറന്നാളും കുടുംബത്തോടൊപ്പമാണ്.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

ഏറ്റവും കൂടുതല്‍ ആരാധകരുള്ള മുതിര്‍ന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ വിവാഹവും വിവാഹമോചനവും പുനര്‍വിവാഹവും നടിയെ ആക്രമിച്ച കേസും അറസ്‌റ്റുമെല്ലാം ദിലീപിനേറ്റ പ്രഹരമായിരുന്നെങ്കിലും താരത്തിന്‍റെ ആരാധകരെ ഇതൊന്നും ബാധിച്ചിരുന്നില്ല. കൊഴിഞ്ഞ് പോക്കിന് പകരം ദിനംപ്രതി ആരാധകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആയിരുന്നു...

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

എറണാകുളം ജില്ലയിലെ എടവനക്കാടില്‍, പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്‍റെയും മൂന്ന് മക്കളില്‍ മൂത്ത മകനായി 1968 ഒക്‌ടോബര്‍ 27നാണ് ദിലീപിന്‍റെ ജനനം. ആലുവയിലെ വിദ്യാദിരാജ വിദ്യാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിലീപ് പ്രീ ഡിഗ്രിക്കായി (1985-1987) യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ചേര്‍ന്നു. പിന്നീട് എറണാകുളത്തെ മഹാരാജാസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും നേടി.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

മഹാരാജാസ് കോളേജിലെ പഠനക്കാലമാണ് ദിലീപിനെ മിമിക്രിയിലേയ്ക്ക് നയിച്ചത്. 1980കളില്‍ കലാഭവനില്‍ മിമിക്ര ആര്‍ട്ടിസ്‌റ്റായാണ് ദിലീപിന്‍റെ അഭിനയ ജീവിതത്തിന് തിരിതെളിയുന്നത്. തുടര്‍ന്ന് ഹരിശ്രീ, കൊച്ചിന്‍ ഓസ്‌കാര്‍ എന്നീ ട്രൂപ്പുകളിലും മിമിക്രി താരമായി. ഇവിടെ വെച്ച് നടന്‍ ജയറാമുമായുള്ള പരിചയവും ദിലീപിന്‍റെ അഭിനയ ജീവിതത്തിന് ഗുണം ചെയ്തു. ദിലീപും സുഹൃത്തായ നാദിര്‍ഷയും ചേര്‍ന്ന് ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ദേ മാവേലി കൊമ്പത്ത്' എന്ന ഓഡിയോ കേസറ്റ് ആണ് ദിലീപിന്‍റെ സിനിമയിലേയ്ക്കുള്ള വാതില്‍ തുറന്നത്.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി ഷോയിലും ദിലീപ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംവിധായകന്‍ കമലിന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടറായും പ്രവര്‍ത്തിച്ചു. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആയിരിക്കെ നിരവധി ചെറിയ വേഷങ്ങളിലും ദിലീപ് പ്രത്യക്ഷപ്പെട്ടു. 1992ല്‍ പുറത്തിറങ്ങിയ കമലിന്‍റെ തന്നെ എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെയാണ് ദിലീപ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

തുടര്‍ന്ന് അഭിനയ ലോകത്തേയ്ക്ക് ദിലീപിനെ കമല്‍ പരിചയപ്പെടുത്തുകയായിരുന്നു. സുനില്‍ സംവിധാനം ചെയ്‌ത മാനത്തെ കൊട്ടാരം (1994) ദിലീപിന്‍റെ അഭിനയ ജീവിതത്തിന് ഒരു തുടക്കമായി മാറിയിരുന്നു. പിന്നീട് സൈന്യം (1993), സിന്ദൂര രേഖ (1995), പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994), തൂവല്‍ കൊട്ടാരം (1996), സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍(1996) എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ ദിലീപ് മുഖം കാണിച്ചു.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

കമലിന്‍റെ ഈ പുഴയും കടന്ന്, സുന്ദര്‍ ദാസ്-ലോഹിത ദാസ് കൂട്ടുകെട്ടിലൊരുങ്ങിയ സല്ലാപം എന്നീ ചിത്രങ്ങളായിരുന്നു ദിലീപിന്‍റെ ആദ്യ കെരിയര്‍ ബ്രേക്കുകള്‍. ഈ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്ക് ശേഷം മലയാള സിനിമാ മേഖലയില്‍ ദിലീപിന് തന്‍റേതായൊരിടം കണ്ടെത്താനായി.

2000ല്‍ പുറത്തിറങ്ങിയ മിസ്‌റ്റര്‍ ബട്ട്‌ലര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ അഭിനയ ജീവിതത്തില്‍ ദിലീപിന് മറ്റൊരു അദ്ധ്യായം കൂടി സമ്മാനിച്ചു. ഈ പറക്കുംതളിക (2001), ഇഷ്‌ടം (2001), സൂത്രധാരന്‍ (2001), മഴത്തുള്ളിക്കിലുക്കം (2002), കുബേരന്‍ (2002) എന്നീ ചിത്രങ്ങളിലും ദിലീപ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബോക്‌സ്ഓഫീസ് ഹിറ്റുകളായ ഈ പറക്കുംതളിക, കുബേരന്‍ എന്നിവയായിരുന്നു ദിലീപിന്‍റെ അക്കാലത്തെ കെരിയര്‍ ബെസ്‌റ്റ് ചിത്രങ്ങള്‍.

കുഞ്ഞിക്കൂഞ്ഞന്‍ (2002) എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള സംസ്‌ഥാന ചലച്ചിത്ര പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 2002ല്‍ തന്നെ പുറത്തിറങ്ങിയ ലാല്‍ ജോസിന്‍റെ മീശ മാധവന്‍ എന്ന ചിത്രം താരത്തിന്‍റെ താരമൂല്യം ഉയര്‍ത്തി. ദിലീപന്‍റെ എക്കാലത്തെയും കെരിയര്‍ ബെസ്‌റ്റ് ചിത്രം കൂടിയാണിത്. കല്യാണരാമനും (2002) ബോക്‌സ്‌ഓഫീസ് ഹിറ്റായിരുന്നു. സി ഐ ഡി മൂസ (2003) യും ദിലീപിന്‍റെ മറ്റൊരു കെരിയര്‍ ബെസ്‌റ്റ് ചിത്രമാണ്.

2004ല്‍ ടി.വി ചന്ദ്രന്‍റെ കഥാവശേഷന്‍ എന്ന ചിത്രം നിര്‍മ്മിക്കുകയും അതില്‍ വേഷമിടുകയും ചെയ്തു. വെട്ടം (2004), ചാന്തുപൊട്ട് (2005), കൊച്ചി രാജാവ് (2005), ചെസ് (2006), ഡോണ്‍ (2006), ബോഡീഗാര്‍ഡ് (2010), സ്‌പാനിഷ് മസാല (2012), മായാമോഹിനി (2012), സൗണ്ട് തോമ, റിംഗ് മാസ്‌റ്റര്‍, ടൂ കണ്‍ട്രീസ് (2015), കിംഗ് ലയര്‍ (2016), രാമലീല (2017), കമ്മാരസംഭവം (2018) തുടങ്ങിയവയാണ് ദിലീപിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

നിരവധി പുരസ്‌കാരങ്ങളും താരങ്ങളെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞിക്കൂനന്‍ (2002) എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പുരസ്‌കാരവും, 2004ല്‍ കഥാവശേഷന്‍ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും (നിര്‍മ്മാതാവ്), ചാന്തുപൊട്ടിന് (2005) പ്രത്യേക പരാമര്‍ശവും, 2011ല്‍ മികച്ച നടന്നുള്ള പുരസ്‌കാരവും (വെള്ളരിപ്രാവിന്‍റെ ചങ്ങാതി) നേടി.

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1998 ഒക്‌ടേബര്‍ 20നായിരുന്നു മഞ്ജുവുമായുള്ള ദിലീപിന്‍റെ വിവാഹം. അഭിനയ ജീവിതത്തിന്‍റെ ആദ്യ നാളുകളിലായിരുന്നു മഞ്ജുവുമായുള്ള ദിലീപിന്‍റെ പ്രണയം മൊട്ടിടുന്നത്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്നു ഇരുവരുടെയും പ്രണയത്തിന് വേദിയൊരുങ്ങിയത്. ദിലീപ്-മഞ്ജു താര ജോഡികള്‍ ആരാധകരുടെയും പ്രിയതാരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ഒരു മകളുമുണ്ട് (മീനാക്ഷി).

sitara  Dileep s 54th birthday  പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍  ജനപ്രിയ നായകന്‍  ദിലീപ്  Dileep  birthday  celebrities birthday  Dileep birthday  Dileep Manju  Dileep Kavya  Kavya Madhavan  Dileep Meenakshi  Meenakshi  Manju Warrier  news  latest news  entertainment  entertainment news  biography
ജനപ്രിയ നായകന് ഇന്ന് 54ാം പിറന്നാള്‍

കാവ്യ മാധവനുമായുള്ള അടുപ്പമാണ് മഞ്ജു-ദിലീപ് ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയത് എന്നാണ് ആരാധകരുടെ വാദം. ഈ വാദത്തെ ശക്‌തമാക്കിക്കൊണ്ട് 2016 നവംബര്‍ 25ന് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ജീവിതത്തില്‍ ഒരു കുഞ്ഞു അതിഥി കൂടിയെത്തി. മഹാലക്ഷ്മി ഇരുവരും മകള്‍ക്ക് പേരിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.