ETV Bharat / sitara

വിജയദശമിയില്‍ കുരുന്നുകള്‍ക്ക് സംഗീതം പകര്‍ന്ന് ജെറി അമൽ ദേവ്

author img

By

Published : Oct 8, 2019, 5:11 PM IST

Updated : Oct 8, 2019, 5:32 PM IST

ജെറി അമൽ ദേവ്

ശരികൾക്കു വേണ്ടിയുള്ള ശാഠ്യങ്ങളാണ് ദേവരാജൻ മാസ്റ്ററുമായി കലഹിക്കുന്നുവെന്ന ധാരണ ഉണ്ടാക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ നന്നായപ്പോൾ അദ്ദേഹം വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു എന്നം ജെറി അമല്‍ ദേവ്

തിരുവനന്തപുരം: വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് സംഗീത സംവിധായകൻ ജെറി അമല്‍ദേവ്. തന്‍റെ പാട്ടുകളിൽ ഏറെ പ്രിയം ദേവദുന്ദുഭിയോടാണെന്നും 1980കളിലെ ഹിറ്റ് മേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് ജി ദേവരാജന്‍റെ പേരിലുള്ള ദേവരാഗപുരം സംഗീത അക്കാദമിയിൽ വിദ്യാരംഭത്തിന്‍റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.

വിജയദശമിയില്‍ കുരുന്നുകള്‍ക്ക് സംഗീതം പകര്‍ന്ന് ജെറി അമൽ ദേവ്
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച ജെറി അമൽ ദേവ് മലയാളത്തിൽ 200 ലേറെ ചലച്ചിത്ര ഗാനങ്ങളൊരുക്കിയിട്ടുണ്ട്. ആയിരം കണ്ണുമായ് എന്ന ഗാനം ഇഷ്ടപ്പെട്ടവർ തന്നെ പാശ്ചാത്യ സംഗീതത്തിന്‍റെയും പള്ളിപ്പാട്ടുകള്‍ സംവിധാനം ചെയ്യുന്നതിന്‍റെയും ആളായി കരുതി. എന്നാൽ കൈതപ്രത്തിന്‍റെ ഭാവനയിൽ വിരിഞ്ഞ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം തന്നെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തി. തന്‍റെ സംഗീതത്തോട് നീതി പുലർത്തിയ ഗാനമായിരുന്നു ഇതെന്നും ജെറി അമൽദേവ് പറഞ്ഞു.


ശരികൾക്കു വേണ്ടിയുള്ള ശാഠ്യങ്ങളാണ് ദേവരാജൻ മാസ്റ്ററുമായി കലഹിക്കുന്നുവെന്ന ധാരണ ഉണ്ടാക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ നന്നായപ്പോൾ അദ്ദേഹം വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. സിനിമയിൽ തുടരാൻ സൂക്ഷ്മതയോടെ നീങ്ങണമെന്ന് ഉപദേശിച്ചു. പുതിയ കാലത്തെ സംഗീത പരീക്ഷണങ്ങളെ തള്ളിക്കളയേണ്ടതില്ല. ഇന്ത്യൻ സിനിമ ഇനിയും പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടില്ലെന്നും നല്ല പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Intro:തന്റെ പാട്ടുകളിൽ ഏറെ പ്രിയം ദേവദുന്ദുഭിയോടെന്ന് സംഗീത സംവിധായകൻ ജെറി അമൽ ദേവ്. തിരുവനന്തപുരത്ത് ജി ദേവരാജന്റെ പേരിലുള്ള ദേവരാഗപുരം സംഗീത അക്കാഡമിയിൽ കുരുന്നുകൾക്ക് ആദ്യപാഠം പകർന്ന് സംസാരിക്കുകയായിരുന്നു 1980 കളിലെ ഹിറ്റ് മേക്കർ.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച ജെറി അമൽ ദേവ് മലയാളത്തിൽ 200 ലേറെ ചലച്ചിത്ര ഗാനങ്ങളൊരുക്കി. ആയിരം കണ്ണുമായ് എന്ന ഗാനം ഇഷ്ടപ്പെട്ടവർ തന്നെ പാശ്ചാത്യ സംഗീതത്തിന്റെയും പള്ളിപ്പാട്ടിന്റെയും ആളായി കരുതി. എന്നാൽ കൈതപ്രത്തിന്റെ അനിതര സാധാരണമായ ഭാവനയിൽ വിരിഞ്ഞ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം തന്നെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തി. തന്റെ സംഗീതത്തോട് നീതി പുലർത്തിയ ഗാനമായിരുന്നു അതെന്തും ജെറി അമൽദേവ് പറഞ്ഞു.

ശരികൾക്കു വേണ്ടിയുള്ള ശാഠ്യങ്ങളാണ് ദേവരാജൻ മാസ്റ്റർ കലഹിക്കുന്നുവെന്ന ധാരണ പരത്തിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ നന്നായപ്പോൾ അദ്ദേഹം വിളിച്ചു വരുത്തി അഭിനന്ദിച്ചു. സിനിമയിൽ തുടരാൻ സൂക്ഷ്മതയോടെ നീങ്ങണമെന്ന് ഉപദേശിച്ചു.

പുതിയ കാലത്തെ സംഗീത പരീക്ഷണങ്ങളെ തള്ളിക്കളയേണ്ടതില്ല. ഇന്ത്യൻ സിനിമ ഇനിയും പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടില്ലെന്നും നല്ല പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

etv bharat
Thiruvananthapuram.



Body:.


Conclusion:.
Last Updated :Oct 8, 2019, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.