ETV Bharat / sitara

അറിയപ്പെടാത്ത ഹീറോ; വാജ്പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

author img

By

Published : Aug 28, 2019, 11:56 AM IST

മലയാളി മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ഉല്ലേഖ് രചിച്ച 'ദ അണ്‍ടോള്‍ഡ് വാജ്‌പേയി' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

prime minister

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ഉള്‍ക്കൊള്ളിച്ച് മലയാളി മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ഉല്ലേഖ് രചിച്ച 'ദ അണ്‍ടോള്‍ഡ് വാജ്‌പേയി' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

പുസ്തകം സിനിമയാക്കുന്നതിനുള്ള പകര്‍പ്പവകാശം ആമാഷ് ഫിലിംസ് ഉടമകളായ ശിവ ശര്‍മ്മയും സീഷാന്‍ അഹമ്മദും സ്വന്തമാക്കി. വാജ്‌പേയിയുടെ കുട്ടിക്കാലവും ക്യാമ്പസ് ജീവിതവും രാഷ്ട്രീയ ജീവിതവും സിനിമയില്‍ ഉണ്ടാകും. ഇത് തന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണെന്നും അറിയപ്പെടാത്ത ഈ ഹീറോയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശർമ്മ പ്രതികരിച്ചു. പുസ്തകം വായിച്ചതില്‍ നിന്ന് ലഭിച്ച അനുഭവം വെച്ചാണ് നിരവധിയാളുകള്‍ക്ക് പ്രചോദനമേകിയ വാജ്‌പേയിയുടെ കഥ സിനിമയാക്കണമെന്ന താല്‍പര്യം തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരക്കഥ പൂര്‍ത്തിയായാലുടന്‍ സിനിമയുടെ കാര്യങ്ങളിലേക്ക് കടക്കുമെന്ന് അമാഷ് ഫിലിംസ് ഉടമകളിലൊരാളായ സീഷാന്‍ അഹമ്മദ് പറഞ്ഞു. 'ദ അണ്‍ടോള്‍ഡ് വാജ്‌പേയി' എന്ന പേര് തന്നെയായിരിക്കും സിനിമയ്ക്കും നല്‍കുക. എന്നാല്‍ ആരായിരിക്കും വാജ്‌പെയിയായി അഭിനയിക്കുകയെന്നതോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.