ETV Bharat / sitara

'ഈശ്വരാ, പട്ട ചാരായം കൊട്ടാരത്തില്‍' ; ജൂഡിന് പണി കൊടുത്ത് അന്ന

author img

By

Published : Jul 5, 2021, 9:47 PM IST

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരുക്കിയ സാറാസ് എന്ന സിനിമ കഴിഞ്ഞദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.

Anna Ben takes her prankster self out against jude antony joseph  Anna Ben  jude antony joseph  saras  prankster  അന്ന ബെൻ  ജൂഡ് ആന്‍റണി ജോസഫ്  സാറാസ്  കൊട്ടാരത്തിൽ വീണ്ടും പട്ടച്ചാരായം  ജൂഡിന് പണി കൊടുത്ത് അന്ന  അന്ന
കൊട്ടാരത്തിൽ വീണ്ടും പട്ടച്ചാരായം; ജൂഡിന് പണി കൊടുത്ത് അന്ന

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരുക്കിയ സാറാസ് എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തി. ഒരു ചെറു ചിത്രമാണെന്ന് പറഞ്ഞാണ് സംവിധായകൻ സാറാസിനെ അവതരിപ്പിച്ചത്.

പക്ഷേ സിനിമ ഇറങ്ങിയ ദിവസം രാവിലെ തന്നെ സംവിധായകന് പണി കൊടുത്തിരിക്കുകയാണ് സിനിമയിൽ സാറയെ അവതരിപ്പിച്ച അന്ന ബെൻ. സംവിധായകന്‍റെ അവസ്ഥ കാണിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ റിലീസ് ദിവസം രാവിലെ തന്നെ അന്ന പോസ്റ്റ് ചെയ്തു.

Anna Ben takes her prankster self out against jude antony joseph  Anna Ben  jude antony joseph  saras  prankster  അന്ന ബെൻ  ജൂഡ് ആന്‍റണി ജോസഫ്  സാറാസ്  കൊട്ടാരത്തിൽ വീണ്ടും പട്ടച്ചാരായം  ജൂഡിന് പണി കൊടുത്ത് അന്ന  അന്ന
കൊട്ടാരത്തിൽ വീണ്ടും പട്ടച്ചാരായം; ജൂഡിന് പണി കൊടുത്ത് അന്ന

ടെൻഷൻ കുറയ്ക്കാൻ ലാംപ് ഷെയ്ഡ് തലക്കുമുകളിൽ കമഴ്ത്തിപ്പിടിച്ച് നിൽപ്പാണ് ചിത്രത്തിൽ ജൂഡ്. ചിത്രത്തിന് കാപ്ഷനായി 'കൊല്ലരുത്' എന്നൊരു മുൻകൂർ ജാമ്യവും അന്ന എടുത്തിട്ടുണ്ട്.

രാവിലെ തന്നെ പണി കിട്ടി ബോധിച്ച ജൂഡ് 'ഈശ്വരാ, പട്ട ചാരായം കൊട്ടാരത്തിൽ' എന്ന് മറുപടിയും നൽകി. സംവിധായകന്‍റെയും നായികയുടെയും സംഭാഷണം പ്രേക്ഷകർ ഏറ്റെടുത്തു.

Also Read: 'സാറാസ് ചിരിപ്പടമല്ല'; ചിത്രത്തെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്

സിനിമ എന്ന മോഹവുമായി ജീവിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌ന്‍ നായകനാകുന്ന ചിത്രത്തിൽ അന്ന ബെന്നിന്‍റെ അച്ഛന്‍, പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും അഭിനയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.