ETV Bharat / sitara

രൺബീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ആലിയ

author img

By

Published : Mar 15, 2019, 3:32 PM IST

മുംബൈ ജുഹൂവിലെ വീട്ടിൽ നടന്ന പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

രൺബീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ആലിയ

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്‍റെഇരുപത്തിയാറാം ജന്മദിനമാണ് ഇന്ന്. ആലിയയുടെ കാമുകനും ബോളിവുഡ് താരവുമായ രൺബീർ കപൂറും കരൺ ജോഹറും ചേർന്ന് ഉത്സവസമാനമായ പിറന്നാൾ പാർട്ടിയാണ് ഇന്നലെ ആലിയക്ക് നൽകിയത്.

ആലിയയുടെ അമ്മ സോണി റസ്‌ഡാൻ, അച്ഛൻ മഹേഷ് ഭട്ട് എന്നിവർക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ആലിയയുടെ ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ മസബ ഗുപ്തയും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ ഫ്ളോറൽ ഡ്രസ്സായിരുന്നു പിറന്നാളുകാരിയുടെ വേഷം.

ആലിയയും രൺബീറും പ്രധാനവേഷത്തിലെത്തുന്ന ‘ബ്രഹ്മാസ്ത്ര’യുടെ സംവിധായകൻ അയാൻ മുഖർജിയും ഇൻസ്റ്റഗ്രാമിലൂടെ ആലിയക്ക് പിറന്നാൾ ആശംസകൾ നേർന്നു.

ബോളിവുഡിന്‍റെപുതിയ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്നതിനാൽആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ചിത്രത്തിന്‍റെലോഗോ പ്രകാശനം കുഭമേളക്കിടെആലിയയും രൺബീറും സംവിധായകൻ അയാൻ മുഖർജിയും ചേർന്ന് നിർവഹിച്ചിരുന്നു.


Intro:Body:

രൺബീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ആലിയ



മുംബൈ ജുഹൂവിലെ ആലിയയുടെ വീട്ടിൽ നടന്ന പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 



ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഇരുപത്തിയാറാം ജന്മദിനമാണ് ഇന്ന്. ആലിയയുടെ കാമുകനും ബോളിവുഡ് താരവുമായ രൺബീർ കപൂറും കരൺ ജോഹറും ചേർന്ന് ഉത്സവസമാനമായ പിറന്നാൾ പാർട്ടിയാണ് ഇന്നലെ ആലിയയ്ക്ക് നൽകിയത്. 



ആലിയയുടെ അമ്മ സോണി റസ്‌ഡാൻ, അച്ഛൻ മഹേഷ് ഭട്ട് എന്നിവർക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ആലിയയുടെ ബാല്യകാലസുഹൃത്തും ഫാഷൻ ഡിസൈനറുമായ മസബ ഗുപ്തയും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ ഫ്ളോറൽ ഡ്രസ്സായിരുന്നു പിറന്നാൾകാരിയുടെ വേഷം. 



ആലിയയും രൺബീറും പ്രധാനവേഷത്തിലെത്തുന്ന ‘ബ്രഹ്മാസ്ത്ര’യുടെ സംവിധായകൻ അയാൻ മുഖർജിയും ഇൻസ്റ്റഗ്രാമിലൂടെ ആലിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ബോളിവുഡിന്റെ പുതിയ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന രീതിയിൽ ഇരുവരുടെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ചിത്രത്തിന്റെ ലോഗോ പ്രകാശനം കുഭമേളയ്ക്കിടെ ആലിയയും രൺബീറും സംവിധായകൻ അയാൻ മുഖർജിയും ചേർന്ന് നിർവ്വഹിച്ചിരുന്നു.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.