ETV Bharat / sitara

'പിഴവുകള്‍ തിരുത്തി..ആ നടിയോട് മാപ്പ് പറഞ്ഞു'; ഒടുവിൽ മീറ്റൂ ആരോപണത്തിൽ പ്രതികരിച്ച് അലന്‍സിയര്‍

author img

By

Published : Feb 18, 2019, 1:22 PM IST

നടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനു നേരേ മീ റ്റൂ ആരോപണവുമായി രംഗത്തെത്തിയത്. ആഭാസം എന്ന ചിത്രത്തിൻ്റെ ഷൂട്ടിനിടയിലായിരുന്നു സംഭവം.

ഇന്ത്യൻ സിനിമാമേഖലയെ ഒന്നടങ്കം പിടിച്ചുലച്ച ഒന്നാണ് മീറ്റു മൂവ്മെൻ്റ്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാമേഖലയിലുമായി നിരവധി സ്ത്രീ പ്രവർത്തകരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയത്.

ബാക്കിയുള്ള സിനിമ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച്‌ ഏറ്റവും കുറവ് ആരോപണങ്ങള്‍ പുറത്തുവന്നത് മലയാള സിനിമയില്‍ നിന്നായിരുന്നു. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് നടത്തിയ ആരോപണം. ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അലൻസിയർ മോശമായി പെരുമാറുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നും താൻ താമസിച്ച ഹോട്ടൽ മുറിയിലേക്ക് കടന്നുകയറിയെന്നും ദിവ്യ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ആരോപണത്തിന് മറുപടിയുമായി അലന്‍സിയാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പിഴവുകളെല്ലാം തിരുത്തി നടിയോട് മാപ്പ് പറഞ്ഞുവെന്ന് അലൻസിയർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിലാണ് അലൻസിയർ ഇക്കാര്യം വെളിപ്പെടുത്തിയത്.

Intro:Body:

 'പിഴവുകള്‍ തിരുത്തി..ആ നടിയോട് മാപ്പ് പറഞ്ഞു'; ഒടുവിൽ മീറ്റൂ ആരോപണത്തിൽ പ്രതികരിച്ച് അലന്‍സിയര്‍

ഇന്ത്യൻ സിനിമാമേഖലയെ ഒന്നടങ്കം പിടിച്ചുലച്ച ഒന്നാണ് മീറ്റു മൂവ്മെന്റ്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാമേഖലയിലുമായി നിരവധി സ്ത്രീ പ്രവർത്തകരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. 

ബാക്കിയുള്ള സിനിമ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച്‌ ഏറ്റവും കുറവ് ആരോപണങ്ങള്‍ പുറത്തുവന്നത് മലയാള സിനിമയില്‍ നിന്നായിരുന്നു. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു നടന്‍ അലന്‍സിയര്‍ക്കെതിരെ നടി ദിവ്യ ഗോപനാഥ് നടത്തിയ ആരോപണം. ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അലൻസിയർ മോശമായി പെരുമാറുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നും താൻ താമസിച്ച ഹോട്ടൽ മുറിയിലേക്ക് കടന്നുകയറിയെന്നും ദിവ്യ വെളിപ്പെടുത്തിയിരുന്നു. 

ഇപ്പോഴിതാ ആരോപണത്തിന് മറുപടിയുമായി അലന്‍സിയാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പിഴവുകളെല്ലാം തിരുത്തി നടിയോട് മാപ്പ് പറഞ്ഞുവെന്ന് അലൻസിയർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിലാണ് അലൻസിയർ ഇക്കാര്യം വെളിപ്പെടുത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.