ETV Bharat / sitara

'അന്യന്‍റെ കഥ തന്‍റേത്... ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല', നിര്‍മാതാവിന് മറുപടിയുമായി ശങ്കര്‍

author img

By

Published : Apr 16, 2021, 12:36 PM IST

അന്യന്‍ പുറത്തിറങ്ങി 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഹിന്ദി റിമേക്ക് ശങ്കര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് പകര്‍പ്പവകാശ ലംഘനം ആരോപിച്ച് നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ രംഗത്തെത്തിയത്

Shankar Strong Response To Anniyan Producer Copyright Claims  നിര്‍മാതാവിന് മറുപടിയുമായി ശങ്കര്‍  അന്യന്‍ ഹിന്ദി റിമേക്ക്  അന്യന്‍ ഹിന്ദി ശങ്കര്‍ വിവാദം  സംവിധായകന്‍ ശങ്കര്‍ വിവാദങ്ങള്‍  രണ്‍വീര്‍ സിംഗ് ശങ്കര്‍ വാര്‍ത്തകള്‍  Anniyan Producer Copyright Claims  Anniyan Producer Copyright Claims news  Shankar Strong Response To Anniyan Producer
'അന്യന്‍റെ കഥ തന്‍റേത്... ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല', നിര്‍മാതാവിന് മറുപടിയുമായി ശങ്കര്‍

വിഷു ദിനത്തിലാണ് തമിഴിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ വിക്രം സിനിമ അന്യന് ഹിന്ദി റിമേക്ക് വരാന്‍ പോകുന്നുവെന്ന വിവരം സംവിധായകന്‍ ശങ്കര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ രംഗത്തെത്തി. സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചത്. അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജനില്‍നിന്ന് ചിത്രത്തിന്‍റെ കഥ പണം കൊടുത്ത് വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രന്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിഷയത്തില്‍ നിര്‍മാതാവിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശങ്കര്‍. അന്യന്‍ സിനിമയുടെ കഥയും തിരക്കഥയും തന്‍റെതാണെന്നും അതില്‍ മറ്റൊരാള്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുമാണ് ശങ്കര്‍ പ്രതികരിച്ചത്. 'സിനിമ റിലീസ് ചെയ്‌തത് എന്‍റെ പേരിലാണ്. തിരക്കഥ എഴുതാനോ കഥ എഴുതാനോ മറ്റാരെയും ഏര്‍പ്പാടാക്കിയിരുന്നില്ല. എന്‍റെ അവകാശം ഒരു കാരണവശാലും മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്‍റെ കഥ എനിക്ക് എന്തും ചെയ്യാനാകും. ‌സിനിമയുടെ കഥയിലോ തിരക്കഥയിലോ കഥാപാത്ര നിര്‍മിതിയിലോ സുജാത കൂടെയുണ്ടായിരുന്നില്ല. സംഭാഷണം എഴുതിയിട്ടുണ്ട് എന്നതാണ് അദ്ദേഹവും ഈ സിനിമയുമായുള്ള ബന്ധം. അതുകൊണ്ട് മാത്രം തിരക്കഥ അദ്ദേഹത്തിന്‍റെതാകുന്നില്ല. അതിന്‍റെ പൂര്‍ണ അവകാശം എനിക്ക് മാത്രമാണ്' ശങ്കര്‍ നോട്ടീസില്‍ വിശദമാക്കി.

കൂടുതല്‍ വായനയ്‌ക്ക്: അന്യൻ ഹിന്ദിയിൽ; ശങ്കറിന്‍റെ നായകൻ രൺവീർ സിംഗ്

അന്യന്‍ പുറത്തിറങ്ങി 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഹിന്ദി റിമേക്ക് ശങ്കര്‍ പ്രഖ്യാപിച്ചത്. ഹിന്ദിയില്‍ രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്. പേര് പ്രഖ്യാപിച്ചിട്ടില്ല. പെൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ മുതിർന്ന സിനിമാ നിർമാതാവ് ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമിക്കുന്നത്. അന്യന്‍ നേരത്തെ അപരിചിത് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

കൂടുതല്‍ വായനയ്‌ക്ക്: അന്യൻ ഹിന്ദി റീമേക്ക് നിർത്തിവക്കണമെന്ന് ശങ്കറിനോട് നിർമാതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.