ETV Bharat / sitara

മാതാപിതാക്കളായ ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും

author img

By

Published : Mar 1, 2022, 5:22 PM IST

Priyanka Nick perform Maha Shivaratri pooja: എല്ലാ ഉത്സവങ്ങളും ആഘോഷിക്കാറുള്ള താര ദമ്പതികള്‍ ശിവരാത്രി പൂജ നടത്താനും മറന്നില്ല. ലോസ്‌ ഏഞ്ചലേസിലെ വീട്ടിലാണ് ഇരുവരും ശിവരാത്രി പൂജ നടത്തിയത്‌.

Priyanka Nick perform Maha Shivaratri pooja  Bollywood celebrities Maha Shivaratri celebration  ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും  Priyanka Chopra latest movies  Priyanka Nick baby  Priyanka Chopra wishes fans on Mahashivratri
മാതാപിതാക്കളായ ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും

Priyanka Nick perform Maha Shivaratri pooja: മഹാ ശിവരാത്രി ദിനത്തിൽ ശിവനെ ആരാധിച്ച് ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പം ലോസ് ഏഞ്ചൽസിലെ പുതിയ വീട്ടിലാണ് പ്രിയങ്ക ശിവരാത്രി പൂജ നടത്തിയത്‌.

മാതാപിതാക്കളായ ശേഷമുള്ള ആദ്യ മഹാ ശിവരാത്രിയാണ് പ്രിയങ്ക ചോപ്രയ്‌ക്കും ഭര്‍ത്താവ്‌ നിക്ക്‌ ജൊനാസിനും. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാറുള്ള താര ദമ്പതികള്‍ ശിവരാത്രി പൂജ നടത്താനും മറന്നില്ല. ലോസ്‌ ഏഞ്ചലേസിലെ തങ്ങളുടെ ആഘോഷ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌.

Priyanka Nick perform Maha Shivaratri pooja  Bollywood celebrities Maha Shivaratri celebration  ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും  Priyanka Chopra latest movies  Priyanka Nick baby  Priyanka Chopra wishes fans on Mahashivratri
മാതാപിതാക്കളായ ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും

ശിവരാത്രി ആഘോഷ ചിത്രങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലാണ് പങ്കുവച്ചത്. ശിവന്‍റെ വിഗ്രഹത്തിന് മുന്നിലിരുന്ന്‌ പൂജയില്‍ പങ്കെടുക്കുന്ന താരദമ്പതികളെയാണ് ചിത്രങ്ങളില്‍ കാണാനാവുക. പിങ്ക്‌ നിറമുള്ള വേഷമാണ് പൂജയ്‌ക്ക്‌ പ്രിയങ്ക തെരഞ്ഞെടുത്തത്‌. പൂജയില്‍ പങ്കെടുക്കുമ്പോള്‍ വെള്ള കുര്‍ത്തയാണ് നിക്ക്‌ ധരിച്ചിരിക്കുന്നത്.

Priyanka Nick perform Maha Shivaratri pooja  Bollywood celebrities Maha Shivaratri celebration  ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും  Priyanka Chopra latest movies  Priyanka Nick baby  Priyanka Chopra wishes fans on Mahashivratri
മാതാപിതാക്കളായ ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും

Priyanka Chopra wishes fans on Mahashivratri: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ താരം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്‌. 'ഹര ഹര മഹാദേവ! ആഘോഷിക്കുന്ന എല്ലാവര്‍ക്കും മഹാശിവരാത്രി ആശംസകള്‍!' -ഇപ്രകാരമാണ് പ്രിയങ്ക കുറിച്ചത്‌. അതേസമയം താരം പങ്കുവച്ച ചിത്രങ്ങളിലൊന്നും തങ്ങളുടെ കുഞ്ഞിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

Priyanka Nick baby: 39 വയസുള്ള പ്രിയങ്കയും 29 വയസുള്ള നിക്കും ഈ അടുത്തിടെയാണ് മാതാപിതാക്കളായത്‌. ജനുവരി 22നാണ് തങ്ങള്‍ വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച വിവരം ഇരുവരും ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്‌. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്‌.

Priyanka Chopra latest movies: സയന്‍സ്‌ ഫിക്ഷന്‍ ചിത്രം 'ദ മാട്രിക്‌സ്‌ റെസറക്ഷന്‍സിലാണ്' ഏറ്റവും ഒടുവിലായി താരത്തെ കാണാനായത്‌. ത്രില്ലര്‍ സീരീസ്‌ 'സിറ്റാഡെല്‍' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Also Read: വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.