ETV Bharat / sitara

അവർക്കിടയിൽ സംഭവിച്ചത് തികച്ചും ദൗർഭാഗ്യകരം, സാമന്ത ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും: നാഗാർജുന

author img

By

Published : Oct 3, 2021, 9:35 AM IST

സാമും ചായിയും തങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടവരായിരിക്കുമെന്ന് നാഗാർജുന.

നാഗാർജുന വാർത്ത  നാഗാർജുന അക്കിനേനി വാർത്ത  നാഗാർജുന സാമന്ത വാർത്ത  സാമന്ത വിവാഹമോചനം വാർത്ത  സാമന്ത പ്രഭു നാഗചൈതന്യ വാർത്ത  നാഗചൈതന്യ നാഗാർജുന അക്കിനേനി വാർത്ത  നാഗചൈതന്യ സാമന്ത വേർപിരിഞ്ഞു വാർത്ത  samantha naga chaithanya separation news  samantha latest news  naga chaithanya latest malayalam news  naga chaithanya nagarjuna akkineni news  nagarjuna samantha news  nagarjuna samantha nagachaithanya news
നാഗചൈതന്യ

അഭ്യൂഹങ്ങളും വാർത്തകളും സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെ ചുറ്റിപ്പറ്റി പരക്കെ വ്യാപിച്ചിരുന്നെങ്കിലും നാഗാർജുന ഇടപെട്ട് ഇരുവരും വീണ്ടും യോജിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തങ്ങൾ പരസ്‌പരം വേർപിരിയുകയാണെന്ന് ശനിയാഴ്‌ച താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചു.

സാമിനൊപ്പമുള്ള പ്രിയമുള്ള നിമിഷങ്ങളെ കുറിച്ച് നാഗചൈതന്യ

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെ കുറിച്ചുള്ള അറിയിപ്പിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന അക്കിനേനി. ഇരുവർക്കും സംഭവിച്ചത് തികച്ചും ദൗർഭാഗ്യകരമായ കാര്യമാണെന്നും, എന്നാൽ സാമും ചായിയും തങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടവരായിരിക്കുമെന്നും നാഗാർജുന സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കി. സാമന്തയുമായുള്ള ഊഷ്‌മള ബന്ധം തുടരുമെന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് നാഗാർജുന തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാൻ ഇത് പറയട്ടെ…സാമന്തയ്ക്കും നാ​ഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്.

ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചെലവിട്ട നിമിഷങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനു​​ഗ്രഹിക്കട്ടെ..' നാഗാർജുന കുറിച്ചു.

Also Read: വേർപിരിയുന്നു ; വാർത്തകൾ ശരിവച്ച് സാമന്തയും നാഗചൈതന്യയും

നീണ്ട നാല് വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് താരജോഡികൾ വേർപിരിയുന്നത്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും പത്ത് വർഷമായുള്ള സൗഹൃദം തുടരുമെന്ന് ഇരുവരും വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ പറഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും വലിയ ആഘോഷമാക്കിയതായിരുന്നു സാമന്തയുടെയും നാഗാർജുനയുടെയും വിവാഹവും പ്രണയവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.