ETV Bharat / sitara

കെ.എൽ രാഹുലിനൊപ്പമുള്ള ആതിയയുടെ ചിത്രത്തിന് അച്ഛൻ സുനിൽ ഷെട്ടിയുടെ കമന്‍റ്

author img

By

Published : Jan 2, 2020, 9:58 AM IST

പഴയ മോഡൽ ടെലഫോണിന്‍റെ റിസീവര്‍ പിടിച്ച്‌ നില്‍ക്കുന്ന ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും സമീപത്ത് നിൽക്കുന്ന സിനിമാ താരം ആതിയ ഷെട്ടിയുമുള്ള ചിത്രത്തിന് സുനില്‍ ഷെട്ടിയും കമന്‍റ് ചെയ്‌തതോടെ ചിത്രം വൈറലാകുകയാണ്.

adiya shetty  KL Rahul and Adiya Shetty  Sunil Shetty  KL Rahul and Adiya Shetty photo  KL Rahul cricket star  Adiya Shetty actress  കെ.എൽ രാഹുലിനൊപ്പമുള്ള ആതിയ  സുനിൽ ഷെട്ടിയുടെ കമന്‍റ്  സുനിൽ ഷെട്ടി  കെ.എൽ രാഹുൽ  ആതിയ ഷെട്ടി
കെ.എൽ രാഹുലിനൊപ്പമുള്ള ആതിയ

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടിയും തമ്മിലുള്ള ചിത്രങ്ങൾ വൈറലാകുന്നു. പഴയ മോഡൽ ടെലഫോണിന്‍റെ റിസീവര്‍ പിടിച്ച്‌ നില്‍ക്കുന്ന ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും സമീപത്ത് നിൽക്കുന്ന സിനിമാ താരം ആതിയ ഷെട്ടിയുമുള്ള ചിത്രം രാഹുല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. "ഹലോ ദേവി പ്രസാദ്" എന്ന കാപ്‌ഷൻ നൽകിയിരിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ടെങ്കിലും ഇതിൽ ശ്രദ്ധേയമാകുന്ന കമന്‍റ് സുനില്‍ ഷെട്ടിയുടെതാണ്.

ആതിയ ഷെട്ടിയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി ചിത്രത്തിന് പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നൽകിയത്. ഈ വര്‍ഷം ഫെബ്രുവരി മുതൽ ആതിയ രാഹുലുമായി ഡേറ്റിങ്ങിലാണെന്നുള്ള വാർത്തകൾ വന്നിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ മുമ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സുനിൽഷെട്ടി കൂടി ചിത്രത്തിന് മറുപടി അയച്ചതോടെ എന്താണ് ഷെട്ടി ഉദ്ദേശിക്കുന്നതെന്നായി ആരാധകരുടെ ചര്‍ച്ച.
Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.