ETV Bharat / sitara

കശ്‌മീര്‍ ഫയല്‍സ്‌ സംവിധായകനെതിരെ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി

author img

By

Published : Mar 26, 2022, 5:28 PM IST

Updated : Mar 26, 2022, 5:48 PM IST

Complaint filed against Vivek Agnihotri: 'ദ്‌ കശ്‌മീര്‍ ഫയല്‍സ്‌' സംവിധായകന്‍ വിവേക്‌ അഗ്നിഹോത്രിക്കെതിരെ വെര്‍സോവ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി. ഭോപ്പാല്‍ സ്വദേശികളെ സ്വവര്‍ഗാനുരാഗികളെന്ന്‌ വിളിച്ചതിനെ തുടര്‍ന്നായിരുന്നു പരാതി.

Complaint filed against Vivek Agnihotri  FIR against Vivek Agnihotri under sections  കാശ്‌മീര്‍ ഫയല്‍സ്‌ സംവിധായകനെതിരെ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി  Complaint against Kashmir Files director
കാശ്‌മീര്‍ ഫയല്‍സ്‌ സംവിധായകനെതിരെ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി

മുംബൈ: 'ദ്‌ കശ്‌മീര്‍ ഫയല്‍സ്‌' സംവിധായകന്‍ വിവേക്‌ അഗ്നിഹോത്രിക്കെതിരെ വെര്‍സോവ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി. ഭോപ്പാല്‍ സ്വദേശികളെ കുറിച്ചുള്ള വിവേക്‌ അഗ്നിഹോത്രിയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സംവിധായകനെതിരെ വെര്‍സോവ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. ഭോപ്പാല്‍ സ്വദേശികളെ സ്വവര്‍ഗാനുരാഗികളെന്ന്‌ വിളിച്ചതിനെ തുടര്‍ന്നായിരുന്നു പരാതി.

Complaint filed against Vivek Agnihotri: മാധ്യമപ്രവർത്തകനും സെലിബ്രിറ്റി മാനേജരുമായ രോഹിത് പാണ്ഡെയാണ് വിവേക്‌ അഗ്നിഹോത്രിക്കെതിരെ പരാതി നൽകിയത്. ഭോപ്പാൽ സ്വദേശിയാണ് രോഹിത് പാണ്ഡെ. രേഖാമൂലമുള്ള പരാതിയുടെ രസീത് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്‌.

FIR against Vivek Agnihotri under sections: വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താന്‍ പ്രോത്സാഹിപ്പിച്ചതിന് 153എ, ബി വകുപ്പുകൾ, 295എ (ഏതെങ്കിലും വിഭാഗത്തേയോ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 298 (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയുള്ള വാക്കുകൾ), 500 (അപകീർത്തിക്കുള്ള ശിക്ഷ), 505-II (വിഭാഗങ്ങൾക്കിടയിൽ ശത്രുത, വിദ്വേഷം അല്ലെങ്കിൽ ഇച്ഛാശക്തി എന്നിവ സൃഷ്‌ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്‌താവനകൾ) എന്നീ വകുപ്പുകള്‍ പ്രകാരം അഗ്നിഹോത്രക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്യാൻ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: 'ഹൃദയം കണ്ടിട്ട്‌ കരണ്‍ ജോഹര്‍ എങ്ങാനും റീമേക്കിന് ചോദിച്ചാലോ?'

Last Updated :Mar 26, 2022, 5:48 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.