ETV Bharat / sitara

മലയാളി മങ്കയായി ബോളിവുഡിന്‍റെ കങ്കണ

author img

By

Published : Apr 20, 2021, 8:09 PM IST

kangana ranaut kerala saree attire news latest  കേരള മങ്ക കങ്കണ റണൗട്ട് പുതിയ വാർത്ത  കങ്കണ കേരള വേഷം വാർത്ത  ബോളിവുഡ് കങ്കണ കേരള സാരി വാർത്ത  kangana kerala attire news  bollywood kangana news latest
കേരള മങ്കയായി ബോളിവുഡിന്‍റെ കങ്കണ

കേരള സാരിയും ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് കങ്കണ റണൗട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കേരള ലുക്കിൽ കങ്കണ അതിസുന്ദരിയെന്ന് ആരാധകര്‍.

കേരള സാരിയണിഞ്ഞുള്ള ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെ ചിത്രങ്ങൾ തരംഗമാവുകയാണ്. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവും ചൂടി മലയാളി മങ്കയായുള്ള ചിത്രങ്ങളാണ് നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സാരിക്കിണങ്ങുന്ന ആഭരണങ്ങളും മേക്കപ്പും ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു.

ഇതിന് മുമ്പും ബോളിവുഡ് നടി സാരിയിലും ലെഹങ്കയിലുമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകരുടെ പ്രശംസ നേടിയിട്ടുണ്ട്. സ്വർണ കസവുള്ള കേരള മോഡൽ സാരിയിൽ താരം അതിസുന്ദരിയാണെന്നും കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കങ്കണയെ അഭിനന്ദിക്കുന്നതായും ആരാധകർ കമന്‍റായി കുറിച്ചു.

  • वो मज़ा कहाँ वस्ल-ए-यार में लुत्फ़ जो मिला इंतज़ार में फ़िक्र-ए-आशियाँ, हर खिज़ा में की आशियाँ जला हर बाहर में -फ़ना निज़ामी

    Posted by Kangana Ranaut on Sunday, 18 April 2021
" class="align-text-top noRightClick twitterSection" data="

वो मज़ा कहाँ वस्ल-ए-यार में लुत्फ़ जो मिला इंतज़ार में फ़िक्र-ए-आशियाँ, हर खिज़ा में की आशियाँ जला हर बाहर में -फ़ना निज़ामी

Posted by Kangana Ranaut on Sunday, 18 April 2021
">

वो मज़ा कहाँ वस्ल-ए-यार में लुत्फ़ जो मिला इंतज़ार में फ़िक्र-ए-आशियाँ, हर खिज़ा में की आशियाँ जला हर बाहर में -फ़ना निज़ामी

Posted by Kangana Ranaut on Sunday, 18 April 2021

Also Read: കൊവിഡ്; കങ്കണയുടെ 'തലൈവി' റീലീസ് നീട്ടിവച്ചു

ക്വീൻ, മണികർണിക, പങ്ക, തനു വെഡ്സ് മനു എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും പുറത്തും ശ്രദ്ധ നേടിയ കങ്കണ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയലളിതയുടെ ബയോപിക് ചിത്രം തലൈവിയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.