ETV Bharat / sitara

Virushka wedding anniversary : അനുഷ്‌ക കോലി വിവാഹ വാര്‍ഷികം; ശ്രദ്ധേയമായി 34 കോടിയുടെ വീട്

author img

By

Published : Dec 11, 2021, 11:03 AM IST

Virushka wedding anniversary : അനുഷ്‌കയ്‌ക്കും വിരാട് കോലിക്കും ഇന്ന് നാലാം വിവാഹ വാര്‍ഷികം. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് രംഗത്തത്തിയിരിക്കുകയാണ് ആരാധകര്‍.

Virushka wedding anniversary  Anushka Sharma Virat Kohli wedding anniversary  അനുഷ്‌ക കോലി വിവാഹ വാര്‍ഷികം  Latest Bollywood celebrities
Virushka wedding anniversary : അനുഷ്‌ക കോലി വിവാഹ വാര്‍ഷികം; ശ്രദ്ധേയമായി 34 കോടിയുടെ വീട്

Anushka Sharma Virat Kohli wedding anniversary : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട്‌ കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ആരാധകരുടെ പ്രിയ താരങ്ങളാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങള്‍ കൂടിയാണിവര്‍. 'വിരുഷ്‌ക' എന്നാണ് ആരാധകര്‍ ഇവരെ സ്‌നേഹപൂര്‍വം വിളിക്കുന്നത്.

ബോളിവുഡിലെ മാതൃക താര ദമ്പതികള്‍ കൂടിയാണിവര്‍. ഇന്നാണ് ഇവരുടെ നാലാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ താരങ്ങളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഇറ്റലി ടസ്‌കനിയിലെ ഫ്ലോളന്‍സില്‍ വച്ച് 2017 ഡിസംബര്‍ 11നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ്‌ നാലാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഒരാള്‍ കൂടിയുണ്ട്. മകള്‍ വാമിക. 2021 ജനുവരി 11നാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മകള്‍ വാമികയുടെ ചിത്രങ്ങള്‍ അധികം പങ്കുവെയ്‌ക്കാറില്ല. എന്നാല്‍ മുഖം കാണിക്കാതെയുള്ള ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ കോലിയും അനുഷ്‌കയും പങ്കുവെയ്‌ക്കാറുണ്ട്.

എല്ലാ വിവാഹ വാര്‍ഷിക ദിനത്തിലും മനോഹരമായ കുറിപ്പുമായി ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇത്തവണത്തെ കുറിപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'മൂന്ന് വര്‍ഷവും ഇനി ജീവിത കാലം മുഴുവന്‍ ഒന്നിച്ചും' എന്നായിരുന്നു കഴിഞ്ഞ വര്‍ഷം കോലി കുറിച്ചത്. 'നമ്മൂടെ മൂന്ന് വര്‍ഷം, ഉടനെ തന്നെ നമ്മള്‍ മൂന്ന് പേര്‍' എന്നാണ് അനുഷ്‌ക കഴിഞ്ഞ തവണ കുറിച്ചത്.

വിവാഹ വാര്‍ഷിക വേളയില്‍ ഇരുവരെയും കുറിച്ചുള്ള മറ്റ്‌ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. അതിലൊന്നാണ് ഇരുവരും താമസിക്കുന്ന ഫ്ലാറ്റിനെ കുറിച്ചുള്ളത്. ഇരുവര്‍ക്കുമായി മുംബൈയില്‍ 34 കോടി രൂപയുടെ വീടുണ്ട്.

വിവാഹ ശേഷം ഇരുവുരും മുംബൈയിലെ ഈ ആഡംബര വീട്ടിലാണ് താമസം. 7,171 സ്വയര്‍ ഫീറ്റുള്ള ഈ വീട്ടില്‍ സ്വകാര്യമായ ടെറസ്‌, ഒരു പൂന്തോട്ടം, ജിം ഏരിയ എന്നിവയും ഉണ്ട്. ഇത് കൂടാതെ അനുഷ്‌കയ്‌ക്ക് സ്വന്തമായി ഒരു 3BHK ഫ്ലാറ്റുമുണ്ട്. അന്തേരിയിലെ യാരി റോഡ്‌ ബില്‍ഡിങിലുള്ള താരത്തിന്‍റെ ഫ്ലാറ്റിന്‍റെ വില 4 കോടിയാണ്.

Also Read : 13th IDSFFK : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയില്‍ ഇന്ന് 62 ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.