ETV Bharat / sitara

കൊവിഡ് പ്രതിരോധം: അനുഷ്‌കയും വിരാടും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ

author img

By

Published : May 13, 2021, 7:03 PM IST

Anushka Sharma Virat Kohli increase COVID aid target to Rs 11 crore  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുഷ്‌കയും വിരാടും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ  വിരുഷ്ക വാര്‍ത്തകള്‍  അനുഷ്ക ശര്‍മ കൊവിഡ് പ്രവര്‍ത്തനം  വിരാട് കോഹ്‌ലി വാര്‍ത്തകള്‍  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിനിമാ താരങ്ങള്‍  Anushka Sharma Virat Kohli  Anushka Sharma Virat Kohli covid related news  Anushka Sharma Virat
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുഷ്‌കയും വിരാടും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ

ഏഷ്യയിലെ ക്രൗഡ് ഫണ്ടിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'കേറ്റോ' മുഖാന്തരമാണ് 'ഇന്‍ ദിസ് ടുഗതെര്‍' ക്യാമ്പയിന്‍ വഴി അനുഷ്‌കയും കോലിയും പണം സമാഹരിച്ചത്.

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് ഇതുവരെ സമാഹരിച്ചത് 11 കോടി രൂപ. 'ഇന്‍ ദിസ് ടുഗതെര്‍' എന്ന പേരില്‍ നടത്തിയ ക്യാമ്പയിന്‍ വഴിയാണ് താരങ്ങള്‍ ഇത്രയും തുക സമാഹരിച്ചത്. ഏഷ്യയിലെ ക്രൗഡ് ഫണ്ടിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'കേറ്റോ' മുഖാന്തരമാണ് 'ഇന്‍ ദിസ് ടുഗതെര്‍' ക്യാമ്പയിന്‍ വഴി അനുഷ്‌കയും കോലിയും പണം സമാഹരിച്ചത്.

  • Thank you MPL Sports Foundation for your generous contribution of 5 crore in our fight against Covid-19. With your help we have now increased our target to 11 crore. Anushka & I are deeply grateful for your unconditional support. 🙏@PlayMPL#InThisTogether #ActNow

    — Virat Kohli (@imVkohli) May 12, 2021 " class="align-text-top noRightClick twitterSection" data=" ">

മെയ് ഏഴിനാണ്‌ പദ്ധതിക്ക് തുടക്കമിട്ടത്. ഇരുവരും ചേര്‍ന്ന് ഇതിലേക്ക് ആദ്യം രണ്ട് കോടി രൂപ സംഭാവനയും നല്‍കി. ഏഴ് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ നിന്ന് ഇതുവരെ 11 കോടി രൂപയാണ് ലഭിച്ചത്. ലഭിച്ച തുക കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജനും മരുന്നുകളും ലഭ്യമാക്കാനാണ് വിനിയോഗിക്കുക. പദ്ധതിയിലേക്ക് സഹായം നല്‍കിയവര്‍ക്ക് താരങ്ങള്‍ നന്ദിയും അറിയിച്ചു. 11 കോടിയോളം രൂപ ലഭിച്ച വിവരം വിരാട് കോലിയാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്.

രാജ്യത്തെ കൊവിഡ് എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ കൊവിഡ് മുന്നണിപോരാളികള്‍ക്കൊപ്പം ചേര്‍ന്ന് വേണ്ട സഹായങ്ങള്‍ ചെയ്‌ത് നല്‍കാന്‍ ഇതിനോടകം ബോളിവുഡില്‍ നിന്നും കായിക രംഗത്തു നിന്നും നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സോനു സൂദ്, സല്‍മാന്‍ ഖാന്‍, സണ്ണി ലിയോണ്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.

Also read: കൊവിഡ് കാലത്തെ ചെറിയ പെരുന്നാള്‍, ആശംസകളുമായി താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.