ETV Bharat / sitara

ടീം ഇന്ത്യയുടെ ടെസ്റ്റ് തോൽവിക്ക് അനുഷ്‌കയ്ക്ക് പഴി

author img

By

Published : Dec 20, 2020, 9:36 AM IST

ഇന്ത്യൻ ടീമിന്‍റെ പരാജയത്തിന് കാരണം അനുഷ്‌കയാണെന്ന തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

anushka sharma trolled  anushka trolled  anushka trolled after adelaide test  anushka faces hate after adelaide test  അനുഷ്‌കക്ക് പഴി ക്രിക്കറ്റ് വാർത്ത  ടീം ഇന്ത്യയുടെ ടെസ്റ്റ് തോൽവി വാർത്ത  ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് വാർത്ത  ക്രിക്കറ്റ് കാപ്റ്റൻ വിരാട് കോലി അനുഷ്‌ക ശർമ പുതിയ വാർത്ത  അനുഷ്‌ക ശര്‍മയെ പരിഹസിച്ച് ട്രോളുകളും കമന്‍റുകളും വാർത്ത  ടെസ്റ്റ് തോൽവി ടീം ഇന്ത്യ വാർത്ത  കോലിയുടെ മോശം ഫോം വാർത്ത  anushka and kohil trolls news
ടീം ഇന്ത്യയുടെ ടെസ്റ്റ് തോൽവിക്ക് അനുഷ്‌കക്ക് പഴി

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ പരാജയത്തിൽ ക്രിക്കറ്റ് കാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ പരിഹസിച്ച് ട്രോളുകളും കമന്‍റുകളും. ഗർഭിണിയായ ഭാര്യക്കൊപ്പം സമയം ചെലവഴിക്കാനായി ഒന്നാം ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുന്നതിലും ടീം ഇന്ത്യയുടെ നാണം കെട്ട തോൽവിക്ക് അനുഷ്‌കയാണ് കാരണമെന്നും തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ താരത്തെ അവഹേളിക്കുന്നത്.

മുൻ ഇന്ത്യൻ കാപ്‌റ്റന്മാരുടെ കുടുംബത്തിൽ ഇത്തരത്തിൽ വിശേഷങ്ങളുണ്ടായപ്പോൾ അവർ വീട്ടിൽ പോകാതെ രാജ്യത്തിന് വേണ്ടി കളിക്കുകയായിരുന്നു എന്ന് കുറേ പേർ അഭിപ്രായപ്പെട്ടു. അതേ സമയം, അനുഷ്‌കക്കെതിരെ ക്രിക്കറ്റ് ആരാധകർ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് എതിരെയും പ്രതികരണമുയർന്നിട്ടുണ്ട്. ഇത് ശരിക്കുമുള്ള ആരാധകരല്ലെന്നും, ഇന്ന് ഇന്ത്യ തോറ്റാലും ഏറ്റവും മികച്ച ടീമുള്ള ഇന്ത്യ തിരിച്ചടിക്കുമെന്നും കുറിച്ചുകൊണ്ട് നടിക്കെതിരെയുള്ള ട്രോളുകൾക്ക് ചിലർ മറുപടി നൽകി.

  • This is still one of the best Indian Test teams that I could remember. Yes, we had a really bad day in Adelaide today. Shit happens. But we will bounce back. Stronger and better💪.

    Enjoy the harmless memes & stop dragging Anushka, Rohit & Dhoni into the conversation.#INDvsAUS

    — Midhun M Menon (@Mid_On_) December 19, 2020 " class="align-text-top noRightClick twitterSection" data=" ">
  • Anushka Sharma is always blamed for virat kohli's performance in cricket.
    That's absolutely sick coming from cricket freaks .#INDvAUS

    — Dr Jwala Gurunath (@DrJwalaG) December 19, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ ടീമിന്‍റെ പരാജയത്തിന് പലപ്പോഴും കാപ്റ്റൻ കോലിയുടെ ഭാര്യയെന്ന രീതിയിൽ അനുഷ്‌കക്ക് എതിരെ കമന്‍റുകൾ നേരത്തെയും ഉയർന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ചെലവഴിക്കുന്ന ഒഴിവുവേളകൾ കോലിക്ക് ക്രിക്കറ്റ് പരിശീലനത്തിന് നഷ്‌ടമുണ്ടാക്കുമെന്നും കോലിയുടെ മോശം ഫോമിന് കാരണം നടിയാണെന്നും തരത്തിലാണ് അനുഷ്‌ക മിക്കപ്പോഴും പഴി കേട്ടിട്ടുള്ളത്. എന്നാൽ, ഇതിൽ ഒരിക്കൽ ബോളിവുഡ് താരം പ്രതികരിച്ചിട്ടുള്ളതാണ്.

  • "However people in India like to blame woman for everything"
    ~Virat Kohli
    Would u have blamed any other's cricketer's wife if she was just not famous like Anushka Sharma?
    People can't digest their love for each other😂#INDvsAUSTest pic.twitter.com/diWtxnII10

    — ₮ⱧɆ V₳₲ɄɆ (@JigarPeTrigger) December 19, 2020 " class="align-text-top noRightClick twitterSection" data=" ">

അഡ്‌ലെയ്ഡില്‍ എട്ട് വിക്കറ്റിന് ഓസ്ട്രേലിയ വിജയം കൊയ്‌തപ്പോൾ, ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിലേക്കാണ് ഇന്ത്യൻ ടീം ഒതുങ്ങിയത്. 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എടുക്കാനേ ഇന്ത്യക്ക് സാധിച്ചുളളുവെന്നത് ആരാധകരെ വലിയ നിരാശരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.