ETV Bharat / sitara

വാമികയെ നെഞ്ചോട് ചേര്‍ത്ത് അനുഷ്ക; 'വിരുഷ്ക' കുടുംബത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍

author img

By

Published : Apr 22, 2021, 9:39 AM IST

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരശേഷം ചൊവ്വാഴ്ചയാണ് കോഹ്‌ലിയും കുടുംബവും മുംബൈയില്‍ തിരിച്ചെത്തിയത്. മുംബൈ കാലിന വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് താരകുടുംബത്തിന്‍റെ വൈറലാകുന്ന ഫോട്ടോകള്‍

Anushka Sharma holds daughter Vamika close as she returns to Mumbai with Virat Kohli  Anushka Sharma holds daughter Vamika  Virat Kohli Vamika  Vamika photos  virushka photos  virushka news  'വിരുഷ്ക' കുടുംബത്തിന്‍റെ ചിത്രങ്ങള്‍  വിരുഷ്ക കുടുംബം  അനുഷ്ക വാമിക  വിരാട് കോഹ്ലി അനുഷ്ക ശര്‍മ
വാമികയെ നെഞ്ചോട് ചേര്‍ത്ത് അനുഷ്ക, മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള 'വിരുഷ്ക' കുടുംബത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍

മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തി മുംബൈ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങുന്ന അനുഷ്ക ശര്‍മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയുന്നത്. ഒപ്പം വിരാട് കോഹ്‌ലിയെയും കാണാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരശേഷം ചൊവ്വാഴ്ചയാണ് കോഹ്‌ലിയും കുടുംബവും മുംബൈയില്‍ തിരിച്ചെത്തിയത്. മുംബൈ കാലിന വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് വൈറലാകുന്ന ഫോട്ടോകള്‍.

അനുഷ്കയാണ് മകള്‍ വാമികയെ എടുത്തിരിക്കുന്നത്. വിരാട് കോഹ്‌ലി ഇരുവരുടെയും ബാഗുകളുമേന്തി മുമ്പില്‍ നടന്ന് വാഹനത്തിലേക്ക് കയറുന്നതാണ് ഫോട്ടോകളിലുള്ളത്. ഇക്കഴിഞ്ഞ് ജനുവരി 11 ആണ് വിരുഷ്ക ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയുടെ മുഖം താരദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. 2017ലാണ് നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അനുഷ്‌കയും വിരാടും വിവാഹിതരായത്.

അതേസമയം അനുഷ്കയുടെ ഏറ്റവും പുതിയ നിര്‍മാണ സംരംഭമായ ഖാല സ്ട്രീമിങിന് തയ്യാറെടുക്കുകയാണ്. അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സഹോദരന്‍ കര്‍ണേഷിന്‍റെ ക്ലീന്‍ സ്ലേറ്റ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ നെറ്റ്‌ഫ്ളിക്‌സ് സിനിമ നിര്‍മിക്കുന്നത്. ഇര്‍ഫാന്‍റെ ഖാന്‍റെ മകന്‍ ബാബില്‍ ഖാന്‍ ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also read: പുതിയ തെലുങ്ക് ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാമായി ദുല്‍ഖര്‍, ആദ്യ ഗ്ലിബ്‌സ് വീഡിയോ എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.