ETV Bharat / sitara

ജൂനിയർ അനുഷ്‌ക എത്തി; സന്തോഷം പങ്കുവെച്ച് വിരാട് കോലി

author img

By

Published : Jan 11, 2021, 4:50 PM IST

തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തിയെന്ന് അനുഷ്‌ക ശർമയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോലി ട്വിറ്ററിലൂടെ അറിയിച്ചു.

anushka  വിരാട് കോലി- അനുഷ്‌ക ശർമ കുഞ്ഞ് വാർത്ത  പെൺകുഞ്ഞ് വിരാട് കോലിക്ക് വാർത്ത  പെൺകുഞ്ഞ് അനുഷ്‌ക ശർമക്ക് വാർത്ത  അനുഷ്‌ക്കയും വിരാടും വാർത്ത  ജൂനിയർ അനുഷ്‌ക എത്തി വാർത്ത  സന്തോഷം പങ്കുവെച്ച് വിരാട് കോലി വാർത്ത  kohli anushka baby girl news  virat kohli baby girl news
ജൂനിയർ അനുഷ്‌ക എത്തി

വിരാട് കോലി- അനുഷ്‌ക ശർമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തിയെന്ന് അനുഷ്‌ക ശർമയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലി ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ന് ഉച്ചക്കാണ് ബോളിവുഡ് നടി അനുഷ്‌ക ശർമ പെൺകുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുന്ന സന്തോഷം കഴിഞ്ഞ ഓഗസ്റ്റിൽ താരങ്ങൾ ആരാധകരോട് പങ്കുവെച്ചിരുന്നു. "ഇനി ഞങ്ങള്‍ മൂന്നുപേരാണ്... 2021 ജനുവരിയില്‍ എത്തും" എന്ന കാപ്‌ഷനോടെയാണ് ഒരു കുഞ്ഞ് പിറക്കാൻ പോകുന്ന വിശേഷം കോലിയും അനുഷ്‌കയും അറിയിച്ചത്.

പിന്നീട്, അനുഷ്‌കയുടെ ഗർഭകാലവിശേഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. 2017ലാണ് നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അനുഷ്‌ക്കയും വിരാടും വിവാഹിതരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.